
ലണ്ടൻ: ബർമിംഗ്ഹാമിലെ നിരവധി മക്‌ഡൊണാൾഡ്സ് റെസ്റ്റോറന്റുകളിൽ ജീവനുള്ള എലികളെ തുറന്നുവിട്ടതിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ പ്രതിഷേധിച്ചാണ് 32 കാരനായ ഇയാൾ എലികളെ തുറന്നുവിട്ടതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
കാറിൽ പെട്ടി നിറയെ എലികളുമായി എത്തിയ ഇയാൾ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിലെ ആളുകൾക്കിടയിലേക്ക് എലികളെ തുറന്നുവിടുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
തലയിൽ പലസ്തീൻ പതാക കെട്ടിയാണ് ഇയാൾ എത്തിയത്. സംഭവത്തിൽ പങ്കുള്ള മുപ്പതുകാരനെ തിരയുകയാണെന്നും പൊലീസ് അറിയിച്ചു. മക് ഡൊണാൾഡ്സിന്റെ റസ്റ്ററന്റിലേക്ക് എലികളെ തുറന്നുവിടുന്ന മറ്റൊരു വിഡിയോയും പുറത്തു വന്നു.
Tags: