‘ബ്രിട്ടൺ ഇസ്രയേൽ ജനതയോടൊപ്പം’: റിഷി സുനക് ഇസ്രയേലിൽ എത്തി

ടെൽ അവീവ് : ഇസ്രയേൽ – പലസ്തീൻ യുദ്ധം ലോകത്തിൻ്റെ ആകെ സമാധാനം കെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക് ഇസ്രയേലിൽ എത്തി. ഇസ്രയേലിന് ശക്തമായ പിന്തുണ അറിയിച്ചു കൊണ്ട് അവരുടെ വേദനയിൽ പങ്കുകൊള്ളുന്നു എന്ന് സുനക് പറഞ്ഞു.

ഭീകരവാദത്തിൻ്റെ സമാനകളില്ലതാത ക്രൂരതകൊണ്ട് വേദനിക്കുന്ന ഇസ്രയേലിനൊപ്പമുണ്ടെന്ന് ടെൽഅവീവിലെത്തിയ സുനക് പറഞ്ഞു. അത് അദ്ദേഹം എക്സിൽ കുറിക്കുകയും ചെയ്തു. ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു, പ്രസിഡൻ്റ് ഐസക് ഹെർസോഗ് എന്നിവരുമായി ചർച്ച നടത്തും. പിന്നീട് അറബ് രാജ്യങ്ങൾ സന്ദർശിക്കും. യുദ്ധം കൂടുതൽ വ്യാപിക്കാതിരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളാണ് യുഎസ് , യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നടത്തുന്നത്.

അതിനായി അറബ് രാജ്യങ്ങളുമായി ചർച്ച നടത്തും. എന്നാൽ കഴിഞ്ഞ ദിവസം ഗാസയിലെ ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ 500 സാധാരണക്കാർ മരിച്ച സംഭവത്തിൽ ലോകം മുഴുവൻ പ്രത്യേകിച്ച് അറബ് രാജ്യങ്ങൾവൻ രോഷത്തിലാണ്. ഇത് ചർച്ചകളെ ബാധിച്ചേക്കാം. ബൈഡനുമായുള്ള ചർച്ചകൾ അറബ് രാജ്യങ്ങൾ ഉപേക്ഷിക്കാനുള്ള കാരണം ഇതാണ്.

അതേസമയം, ഇസ്രയേലിലും ഗാസയിലും സമാധാനപരമായ ഒത്തുതീർപ്പിന് പിന്തുണ തേടി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി വരും ദിവസങ്ങളിൽ ഈജിപ്ത്, തുർക്കി, ഖത്തർ എന്നിവിടങ്ങളിലെ നേതാക്കളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഒപ്പം, ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും ഹമാസ് തടവിലാക്കിയ ബ്രിട്ടീഷ് ബന്ദികളെ മോചിപ്പിക്കാനുമുള്ള കരാർ വിദേശകാര്യ മന്ത്രാലയം ചർച്ചകളിൽ മുന്നോട്ടുവെക്കുമെന്നും സൂചനയുണ്ട്.

മൂന്ന് ദിവസം മുൻപ് ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന സ്ഫോടനത്തിന്റെ പിന്നിലാരാണെന്ന് കണ്ടുപിടിക്കാൻ ബ്രിട്ടീഷ് രഹസ്യാന്വേഷണ സേവനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്നലെ നടന്ന ചോദ്യോത്തര വേളയിൽ സുനക് പറഞ്ഞു. ഒപ്പം, സത്യം തെളിയുന്നത് വരെ വിധിയെഴുതാൻ തിരക്കുകൂട്ടരുതെന്നും സുനക് കൂട്ടിച്ചേർത്തിരുന്നു.

യുദ്ധം തടയാൻ ലോക നേതാക്കൾ ഒന്നടങ്കം ഒന്നിച്ചു വരണമെന്ന് വ്യക്തമാക്കിയ സംഭവമാണ് ഒരുപാട് പേരുടെ മരണത്തിനിടയാക്കിയ ഗാസയിലെ ആശുപത്രിയിലുണ്ടായ സ്ഫോടനമെന്നും ഈ ശ്രമത്തിൽ ബ്രിട്ടൻ മുന്നിൽ തന്നെയുണ്ടാകുമെന്ന് സ്വയം ഉറപ്പുവരുത്തുമെന്നും ഋഷി സുനക് പറഞ്ഞു.

“ഓരോ സാധാരണക്കാരന്റെയും മരണം ദുരന്തമാണ്. ഹമാസ് നടത്തിയ ഭീകരവാദ പ്രവർത്തനങ്ങളും സംഘർഷങ്ങളും കാരണം നിരവധി ജീവനുകളാണ് നഷ്ടമായത്. നൂറുകണക്കിന് പലസ്തീനികളുടെ മരണത്തിനിടയാക്കിയ ഗാസയിലെ ആശുപത്രിയിൽ നടന്ന സ്ഫോടനം ഞെട്ടലുണ്ടാക്കിയെന്നും സുനക്.

UK Prime Minister Rishi Sunak reached Israel

More Stories from this section

family-dental
witywide