സന്ദർശക, വിദ്യാർഥി വിസ നിരക്കുകള്‍ വര്‍ധിപ്പിച്ച് യുകെ; ഒക്ടോബര്‍ 4 മുതല്‍ പ്രാബല്യത്തിൽ

ലണ്ടൻ: സന്ദർശക, വിദ്യാർഥി വിസ നിരക്കുകള്‍ വർധിപ്പിച്ച് യുണൈറ്റഡ് കിങ്ഡം. നിരക്ക് വര്‍ധനവ്‌ ഒക്‌ടോബർ നാല് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ആറ് മാസത്തിൽ താഴെയുള്ള സന്ദർശക വിസയ്ക്ക് 15 പൗണ്ടും (1500 രൂപയിലേറെ) വിദ്യാർഥി വിസകൾക്ക് 127 പൗണ്ടുമാണ് (13,000 രൂപയിലേറെ) വർധിപ്പിച്ചത്. ഇതോടെ സന്ദർശക വിസയുടെ അപേക്ഷാ ഫീസ്‌ 115 പൗണ്ടും (11,000 രൂപയിലേറെ) വിദ്യാർഥി വിസകളുടെ അപേക്ഷകൾക്ക് ഈടാക്കുന്ന തുക 490 പൗണ്ടുമായും (50,000 രൂപയിലേറെ) ഉയർന്നു.

പൊതുമേഖലയിലെ ശമ്പളം ഉയർത്തുകയും സേവനങ്ങൾ മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ടാണ് വിസ നിരക്കുകൾ യുകെ വർധിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഫീസ് നിരക്കിൽ വർധനവുണ്ടാകുമെന്ന് ജൂലൈയിൽ പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. മറ്റുവിഭാഗങ്ങളിലുള്ള വിസ നിരക്കുകളിലും വിവധ സേവനങ്ങളിലുമെല്ലാം വർധനവുണ്ട്.

ജോലിസംബന്ധവും സന്ദര്‍ശക ആവശ്യങ്ങള്‍ക്കുമായുള്ള വിസകളുടെ നിരക്കിൽ 15 ശതമാനവും വിദ്യാർഥി വിസകളുടെ നിരക്കിൽ 20 ശതമാനത്തിന്റെയും വർധനവുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

More Stories from this section

family-dental
witywide