ഇസ്രയേല്‍-ഹമാസ് യുദ്ധം; അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ നേതാക്കള്‍

യുണൈറ്റഡ് നേഷന്‍സ്: ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നതിനിടെ ഗാസയിലെ സാധാരണക്കാരുടെ മരണ സംഖ്യ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ വേണമെന്ന് ആഹ്വാനം ചെയ്ത് യുഎന്‍ ഏജന്‍സികള്‍. യൂണിസെഫ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം, വേള്‍ഡ് ഹെല്‍ത് ഓര്‍ഗനൈസേഷന്‍ തുടങ്ങി യുഎനിലെ പതിനെട്ടോളം സംഘടനകളുടെ നേതാക്കള്‍ ഞായറാഴ്ച ചേര്‍ന്ന പ്രധാന യോഗത്തിലാണ് മാനുഷിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പ്രസ്താവനയിറക്കിയത്.

ഏകദേശം ഒരു മാസത്തോളമായി ഇസ്രയേല്‍-പലസ്തീന്‍ യുദ്ധവും ആളുകള്‍ മരിച്ചുവീഴുന്നതും ലോകം ഞെട്ടലോടെയും ഭീതിയോടെയും വീക്ഷിക്കുകയാണെന്ന് യുഎന്‍ മേധാവികള്‍ പറഞ്ഞു. ഒക്ടബോര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണവും അതിന് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തിലുമെല്ലാമായി ഇരുവശത്തും ആയിരക്കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ നിരന്തര വ്യോമ, പീരങ്കി ആക്രമണങ്ങളില്‍ പതിനായിരത്തോളമാളുകള്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. ഇരയായത് മുഴുവന്‍ സാധാരണക്കാരാണ്.

ഗാസയില്‍, യുഎന്‍ പ്രസ്താവന പറഞ്ഞു, ‘ഒരു ജനത മുഴുവന്‍ ആക്രമണത്തിനിരയാവുകയും അതിജീവിക്കാന്‍ പോലും വിടാതെ അവശ്യ സാധനങ്ങള്‍ പോലും നിഷേധിക്കുകയും ചെയ്യുന്ന ക്രൂരത അംഗീകരിക്കാനാകില്ലെന്ന് യുഎന്‍ പ്രസ്താവനയില്‍ പറഞ്ഞു. അവരുടെ വീടുകളിലും അഭയകേന്ദ്രങ്ങളിലും ആശുപത്രികളിലും ആരാധനാലയങ്ങളിലും ബോംബെറിഞ്ഞു. ഇതൊരിക്കലും അംഗീകരിക്കാനാവില്ല.

ഹമാസിനെ തകര്‍ക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ഇസ്രായേല്‍ ആക്രമണം നടത്തുമ്പോള്‍ ഉപരോധിക്കപ്പെട്ട ജനങ്ങളെ സഹായിക്കാന്‍ കൂടുതല്‍ ഭക്ഷണം, വെള്ളം, മരുന്ന്, ഇന്ധനം എന്നിവ ഗാസയിലേക്ക് അനുവദിക്കണമെന്ന് യുഎന്‍ നേതാക്കള്‍ പറഞ്ഞു. അടിയന്തര വെടി നിര്‍ത്തല്‍ കൂടിയേ തീരൂ. ആക്രമണത്തില്‍ ബന്ദികളാക്കിയ 240 ലധികം പേരെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറാകണം. അന്താരാഷ്ട്ര യുദ്ധ നിയമങ്ങള്‍ പാലിക്കാന്‍ ഇരു കൂട്ടരും തയ്യാറാകണം. മുപ്പത് ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തല്‍ വേണമെന്നും യുഎന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide