ഐക്യ രാഷ്ട്ര സഭയുടെ 102 ജീവനക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടു, ആദരമർപ്പിച്ച് സഭ

ബാങ്കോക്ക്‌ : ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ഐക്യ രാഷ്ട്ര സഭയുടെ 102 ജീവനക്കാർ കൊല്ലപ്പെട്ടു. ഇന്നലെ യുഎൻ ദുഃഖാചരണദിനമായി ആചരിച്ചു. സഹപ്രവർത്തകർക്ക്‌ ആദരമർപ്പിച്ച്‌ ഒരു നിമിഷം മൗനം ആചരിച്ചു.

ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തും ബാങ്കോക്ക്‌, ടോക്യോ, ബീജിങ്‌, ബെയ്റൂട്ട് എന്നിവിടങ്ങളിലെ ഓഫിസുകളിലും യുഎൻ പതാക പകുതി താഴ്ത്തിക്കെട്ടി. കാഠ്മണ്ഡുവിലും കാബൂളിലും അനുശോചന പരിപാടി നടന്നു.

കാബൂളിൽ യുഎൻ സെക്രട്ടറി ജനറലിന്റെ അഫ്ഗാനിസ്ഥാനിലെ പ്രത്യേക പ്രതിനിധി റോസ ഒതുൻബയേവയുടെ നേതൃത്വത്തിൽ 250 ഓളം പേർ മൗനം ആചരിച്ചു.

UN flags lowered for staff killed in Gaza

More Stories from this section

family-dental
witywide