ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കില്ല പക്ഷെ, വേറെ ലക്ഷ്യങ്ങളുണ്ടെന്ന് അനുരാ​ഗ് ഠാക്കൂർ

ന്യൂഡല്‍ഹി: 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാനോ വൈകിപ്പിക്കാനോ സർക്കാരിന് പദ്ധതിയല്ലെന്നും ഈ മാസം 18-ന് ആരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് ആയിരിക്കില്ല പ്രാധന ചര്‍ച്ചയെന്നും കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. സര്‍ക്കാരിന് വലിയ പദ്ധതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തിൽ സർക്കാർ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് ചർച്ചകൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു.

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച എട്ടംഗ സമിതിയില്‍ നിന്നു പിന്മാറാനുള്ള തീരുമാനം കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പിന്‍വലിക്കണമെന്നും അനുരാഗ് താക്കൂര്‍ അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസ് സമിതിയുടെ ഭാഗമാകണമെന്ന് സർക്കാർ ആ​ഗ്രഹിക്കുന്നുവെന്നും അനുരാ​ഗ് ഠാക്കൂർ പറഞ്ഞു. വിഷയത്തിൽ, പ്രതിപക്ഷത്തിന്റെ നിലപാടും അറിയണമെന്നത് മോദി സർക്കാരിന്റെ ഹൃദയവിശാലതയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന ചർച്ചകളെല്ലാം മാധ്യമങ്ങളുടെ അനുമാനങ്ങളാണ്. കാലാവധി തീരുന്നതുവരെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ സേവിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. പ്രത്യേക സമ്മേളനത്തിൽ സർക്കാരിന് വലിയ പദ്ധതികളുണ്ടെന്നും എന്നാൽ സമ്മേളനത്തിന്റെ അജണ്ട വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക സമ്മേളനത്തിന്റെ അജണ്ട ഉചിതമായ സമയത്ത് പാർലമെന്ററികാര്യ മന്ത്രി വിശദീകരിക്കും. ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വനിതാ സംവരണം എന്നിവ സംബന്ധിച്ചുള്ള ബില്ലുകൾ സര്‍ക്കാര്‍ ഉടന്‍ കൊണ്ടുവരും എന്ന സൂചനകള്‍ക്കിടെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Union Minister Anurag Thakur said that the central government has big goals in the special session of Parliament

More Stories from this section

family-dental
witywide