അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്ക്

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പിലും മാരകമായ ഷെല്ലാക്രമണത്തിലും ഒരു ബിഎസ്എഫ് ജവാനും മൂന്ന് സാധാരണക്കാര്‍ക്കും പരിക്കേറ്റു. 2021 ഫെബ്രുവരിയിലെ വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം പാകിസ്ഥാന്‍ നടത്തുന്ന ആദ്യത്തെ വലിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പാക് സൈന്യം വെടിവെപ്പ് ആരംഭിച്ചത്.

ജമ്മുവിലെ അര്‍ണിയ, ആര്‍ എസ് പുര സെക്ടറിലെ രാജ്യാന്തര അതിര്‍ത്തില്‍ വിവിധ ഇന്ത്യന്‍ പോസ്റ്റുകളെ ലക്ഷ്യം വെച്ചായിരുന്നു പാകിസ്ഥന്‍ സൈന്യത്തിന്റെ ആക്രമണം. പാക് റേഞ്ചേഴ്സ് ഷെല്ലുകള്‍ ഉപയോഗിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഗ്രാമങ്ങള്‍ക്ക് നേരെയും വെടിവെപ്പ് ഉണ്ടായെന്നാണ് സൂചന. ആക്രമണത്തില്‍ പ്രദേശത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

More Stories from this section

family-dental
witywide