ഫ്രാന്‍സില്‍ തടഞ്ഞ വിമാനത്തിലെ ഇന്ത്യക്കാര്‍ ഏജന്റുമാർക്ക് 1.2 കോടി രൂപവരെ നല്‍കി: പൊലീസ്

ന്യൂഡൽഹി: നിക്കരാഗ്വയിലേക്കുള്ള യാത്രക്കാരുടെ വിമാനം ഫ്രഞ്ച് അധികൃതർ തടഞ്ഞതിനു പിന്നാലെ പുറത്തുവന്ന മനുഷ്യക്കടത്ത് ശൃംഖലയുടെ സൂത്രധാരന്മാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് ഗുജറാത്ത് പോലീസ്.

303 ഇന്ത്യൻ യാത്രക്കാരുമായി പറന്നുയർന്ന എയർബസ് എ340 വിമാനം ഇന്ധനം നിറയ്ക്കുന്നതിനായി നിർത്തിയ ഫ്രാൻസിൽ ലാൻഡ് ചെയ്തതായിരുന്നു. ഇതോടെയാണ് സംഭവം പുറത്തുവന്നത്. വിമാനത്തിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഗുജറാത്തില്‍ നിന്നുള്ളവരാണെന്ന് പോലീസ് അറിയിച്ചു; ബനസ്‌കന്ത, പഠാൻ, മെഹ്സാന, ആനന്ദ് ജില്ലകളില്‍ നിന്നുള്ളവര്‍. യാത്രക്കാരില്‍ ബാക്കിയുള്ളവര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്.

യു.എസിന്റെ തെക്കന്‍ അതിര്‍ത്തിയിലെത്താന്‍ യാത്രക്കാര്‍ മനുഷ്യക്കടത്ത് ഏജന്റുമാര്‍ക്ക് 40 ലക്ഷം മുതല്‍ 1.2 കോടി രൂപ വരെ നല്‍കിയതായി, പോലീസ് സൂപ്രണ്ട് സഞ്ജയ് ഖരാത്ത് പറഞ്ഞു.

“ഇവര്‍ എങ്ങനെയാണ് ഏജന്റുമാരുമായി ബന്ധപ്പെട്ടത്, നിക്കരാഗ്വയില്‍ എത്തിയതിന് ശേഷം പദ്ധതി എന്തായിരുന്നു, തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.”

സംഭവത്തില്‍ ഉള്‍പ്പെട്ട ഏജന്റുമാരെ സംബന്ധിച്ച് ഇതുവരെ നാമമാത്രമായ വിവരങ്ങളെ ലഭിച്ചിട്ടുള്ളെന്നും, യാത്രക്കാരെ ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും അദ്ദേഹം അറിയിച്ചു.

എത്ര പേരെ ഇത്തരത്തില്‍ വിദേശത്തേക്ക് കടത്തി, ആരൊക്കെയാണ് ഇങ്ങനെ യാത്ര ചെയ്തത്, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഗുജറാത്ത് പോലീസ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് സൂപ്രണ്ട് അറിയിച്ചു.

More Stories from this section

family-dental
witywide