ഇന്ത്യയിൽ താമസിക്കുക എന്നത് തന്‍റെ സ്വപ്നമായിരുന്നുവെന്ന് യുഎസ് അംബാസഡര്‍

ഹൂസ്റ്റൺ: ഇന്ത്യയിലെ ബുദ്ധ ഗയയിൽ താമസിക്കുക എന്നത് തന്റെ സ്വപ്നമാണെന്ന് യുഎസ് അംബാസിഡർ എറിക് ഗാർസെറ്റിക്. ഇന്ത്യന്‍ വംശജരുമായി സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇന്ത്യയെക്കുറിച്ചും ഇന്ത്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള അഗാധമായ ബന്ധത്തെക്കുറിച്ചും വാചാലനായത്.

ലോകത്ത് ഇന്ത്യയുടെ പ്രാധാന്യം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നോട് ഊന്നിപ്പറഞ്ഞിരുന്നതായി ഇന്ത്യാസ്‌പോറ ജി20 ഫോറത്തില്‍ ‘ഇന്ത്യന്‍ ഡയസ്പോറ – അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള പാലം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം പറയുന്നു.

‘‘പക്ഷേ രാഷ്ട്രീയം തടസ്സമായി. ഞാന്‍ സ്റ്റുഡന്റ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവിടെ സേവനം നടത്തുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തു. അതിനാല്‍ എന്റെ ഇന്ത്യ എന്ന എന്റെ സ്വപ്നം മരിച്ചു എന്നു ഞാന്‍ ചിന്തിച്ചു. എന്നാല്‍ ആളുകളെയും സ്വപ്നങ്ങളെയും ബന്ധിപ്പിക്കുന്നതിന് പ്രപഞ്ചത്തിന് ഒരു കൗതുകകരമായ മാര്‍ഗമുണ്ട്. ഇന്ത്യയില്‍ സേവനം ചെയ്യുന്നിനെക്കുറിച്ച് ആലോചിക്കാന്‍ പ്രസിഡന്റ് ബൈഡന്‍ എന്നോട് ആവശ്യപ്പെട്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ തരിച്ചു പോയി. ഇപ്പോള്‍ ഞാന്‍ ആ സ്വപ്‌നം പോലെ ഇവിടെ ജീവിക്കുന്നു.’’- കൈയടികള്‍ക്ക് ഇടയില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ സേവനമനുഷ്ഠിക്കാന്‍ പ്രസിഡന്റ് എന്നോട് ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹം പറഞ്ഞു, എനിക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ് ഇത്. അമേരിക്കയുടെ ചരിത്രത്തില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റും ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമായിരുന്ന ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പ്രവാസികളുടെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. അമേരിക്കയില്‍ നാലു ദശലക്ഷം ആളുകള്‍ ജനസംഖ്യയുടെ 1 ശതമാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ നികുതി അടിത്തറയുടെ ആറു ശതമാനത്തെ പ്രതിനിധീകരിക്കുന്നത് ഇവരാണെന്നും ഗാര്‍സെറ്റി പറഞ്ഞു.

അവര്‍ ഫോര്‍ച്യൂണ്‍ 500 സിഇഒമാരില്‍ 10% ആണെന്നും ഗാര്‍സെറ്റി ചൂണ്ടിക്കാട്ടുന്നു. ‘നിങ്ങള്‍ക്ക് ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച കാര്യം അതിര്‍ത്തികള്‍ കടക്കുന്നതും സ്ഥലങ്ങള്‍ക്കിടയില്‍ നാവിഗേറ്റ് ചെയ്യാന്‍ കഴിയുന്നതുമാണ്. ഞങ്ങള്‍ ഒന്നിലധികം സ്വത്വങ്ങളുടെ ഭാഗമാണ്. എന്നാല്‍ വാസ്തവത്തില്‍, ഞങ്ങള്‍ കേന്ദ്രീകൃത വൃത്തങ്ങളുടെ ഭാഗമാണ്,’ അദ്ദേഹം പറഞ്ഞു.

Summary: US Ambassador says it was his dream to live in India