
കാലിഫോർണിയ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ തോക്ക് കൈവശം വയ്ക്കുന്നത് നിരോധിച്ചുകൊണ്ട് ഫെഡറൽ അപ്പീൽ കോടതി ഉത്തരവ്. പുതിയ നിയമപ്രകാരം, ആശുപത്രികൾ, കളിസ്ഥലങ്ങൾ, സ്റ്റേഡിയങ്ങൾ, മൃഗശാലകൾ, ആരാധനാലയങ്ങൾ എന്നിവയുൾപ്പെടെ 26 സെൻസിറ്റീവ് സ്ഥലങ്ങളിൽ ആളുകൾക്ക് തോക്കുകൾ കൈവശം വയ്ക്കാൻ കഴിയില്ല. 2024 ന്റെ തുടക്കത്തിൽ നിയമം പ്രാബല്യത്തിൽ വരും.
യുഎസ് ഭരണഘടനയുടെ രണ്ടാം ഭേദഗതി പ്രകാരം, നിയമം അനുസരിക്കുന്ന, പൗരന്മാർക്ക് ആയുധം ധരിക്കാനും പരസ്യമായി സ്വയം പ്രതിരോധിക്കാനുമുള്ള അവകാശമുണ്ട്. പൊതു സ്ഥലത്തെ തോക്ക് ഉപയോഗം നിരോധിക്കുന്ന നിയമം ഏതാനും പേരുടെ അപ്പീലിനെ തുടർന്ന് സ്റ്റേ ചെയ്യപ്പെട്ടിരുന്നു. ആ സ്റ്റേയാണ് ഇപ്പോൾ എടുത്തു മാറ്റിയിരിക്കുന്നത്. അമേരിക്കയിലെ തോക്ക് അവകാശ പ്രവർത്തകർ, കൺസീൽഡ് ഗൺ ക്യാരി പെർമിറ്റ് ഹോൾഡർമാർ, ഗൺ ഓണേഴ്‌സ് ഓഫ് അമേരിക്ക, കാലിഫോർണിയ റൈഫിൾ & പിസ്റ്റൾ അസോസിയേഷൻ എന്നിവർ ഇത് ഭരണഘടനാവിരുദ്ധമായ വിധിയാണ് എന്നും നിയമ പോരാട്ടം നടത്തുമെന്നും അറിയിച്ചു.
പുതിയ ഉത്തരവ് വന്നതോടെ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള വാണിജ്യ സ്ഥാപനങ്ങളിൽ തോക്കുകൾ വയ്ക്കണമെങ്കിൽ ബിസിനസ്സ് ഓപ്പറേറ്റർ ലൈസൻസ് ഉള്ള ഉടമ പ്രത്യേക അനുവാദം വാങ്ങണം.
US appeals court allows California to ban guns in most public places















