
വാഷിങ്ടൺ: 2023 സാമ്പത്തിക വർഷത്തിൽ1.695 ട്രില്യൺ യുഎസ് ഡോളർ ധനകമ്മി രേഖപ്പെടുത്തി ഗവൺമെന്റ്. വരുമാനം കുറയുകയും സോഷ്യൽ സെക്യൂരിറ്റി, മെഡികെയർ, ഫെഡറൽ ഡെബ്റ്റിലെ റെക്കോർഡ് പലിശ എന്നീ ചെലവുകൾ വർധിക്കുകയും ചെയ്തതിനാൽ മുൻവർഷത്തേക്കാൾ 23% വർധനയാണ് ധനകമ്മി രേഖപ്പെടുത്തിയിരിക്കുന്നത്.

2021-ൽ 2.78 ട്രില്യൺ ഡോളർ വ്യത്യാസമുണ്ടായതിന് ശേഷമുള്ള ഏറ്റവും വലിയ ധനകമ്മിയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ട്രഷറി ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. ഇത് ബൈഡൻ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കും.
US 2023 fiscal deficit $1.695 trillion vs $1.375 trillion in 2022https://t.co/wodgtvmswD
— ForexLive (@ForexLive) October 20, 2023
യുഎസ് അതിർത്തി സുരക്ഷയ്ക്കും ഇന്തോ-പസഫിക് മേഖലയ്ക്കും വേണ്ടിയുള്ള ധനസഹായത്തോടൊപ്പം ഉക്രെയ്‌നിന് 60 ബില്യൺ ഡോളറും ഇസ്രായേലിന് 14 ബില്യൺ ഡോളറും ഉൾപ്പെടെ 100 ബില്യൺ ഡോളർ പുതിയ വിദേശ സഹായത്തിനും സുരക്ഷാ ചെലവുകൾക്കും ബൈഡൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ധനകമ്മി രേഖപ്പെടുത്തിയിരിക്കുന്നത്.