യുഎസ് ക്യാപിറ്റല്‍ കലാപത്തില്‍ പങ്ക്‌: ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവായ നീന്തല്‍ താരം ക്ലെറ്റ് കെല്ലറിന് ആറ് മാസത്തെ വീട്ടുതടങ്കല്‍

വാഷിംഗ്ടണ്‍: ജനുവരി 6 ലെ യുഎസ് ക്യാപിറ്റല്‍ കലാപത്തില്‍ പങ്കെടുത്ത ക്ലെറ്റ് കെല്ലറിന് ആറ് മാസത്തെ വീട്ടുതടങ്കല്‍ വിധിച്ചു. രണ്ട് തവണ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവായ മുന്‍ നീന്തല്‍ താരമാണ് കെല്ലര്‍. ഡിസി സീനിയര്‍ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി റിച്ചാര്‍ഡ് ലിയോണ്‍ 41 കാരനായ മുന്‍ ചാമ്പ്യന്‍ നീന്തല്‍ താരത്തിന് മൂന്ന് വര്‍ഷത്തെ പ്രൊബേഷന്‍ ശിക്ഷയ്ക്ക് വിധിക്കുകയും 360 മണിക്കൂര്‍ കമ്മ്യൂണിറ്റി സേവനം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു.

ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന അധികാരികളുമായി സഹകരിക്കാന്‍ പരസ്യമായി സമ്മതിച്ച ആദ്യത്തെ കലാപകാരികളില്‍ ഒരാളായിരുന്നു അദ്ദേഹം.

Also Read

More Stories from this section

family-dental
witywide