
വാഷിങ്ടൺ: ദേശീയ പ്രതിരോധ വിവരങ്ങൾ ചൈനയ്ക്ക് കൈമാറാൻ ശ്രമിച്ചതിന് മുൻ യുഎസ് ആർമി സർജന്റിനെ യുഎസ് അധികൃതർ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തതായി ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
അറസ്റ്റിലായ ജോസഫ് ഡാനിയൽ ഷ്മിഡിന്റെ അവസാന ഡ്യൂട്ടി പോസ്റ്റ് വാഷിംഗ്ടൺ സ്റ്റേറ്റിലെ ജോയിന്റ് ബേസ് ലൂയിസ്-മക്‌ചോർഡിൽ ആയിരുന്നു. ഇയാൾ ദേശീയ പ്രതിരോധ വിവരങ്ങൾ കൈമാറാനും ദേശീയ പ്രതിരോധ വിവരങ്ങൾ പിടിച്ചുവയ്ക്കാനും ശ്രമിച്ചതിന് ഫെഡറൽ കുറ്റകൃത്യങ്ങൾ ചുമത്തിയെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടുത്ത മാസം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കും. സാൻ ഫ്രാൻസിസ്കോയിൽ വച്ചായിരിക്കും കൂടിക്കാഴ്ച. എന്നാൽ ഇതേക്കുറിച്ച് മറ്റൊന്നും തീരുമാനിച്ചിട്ടില്ലെന്നും ഷി ജിൻപിങ്ങിനെ കാണാൻ സാധ്യതയുണ്ടെന്നും ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു.