ടൈറ്റന്‍ പേടകത്തിൻ്റെ അവസാന അവശിഷ്ടവും സമുദ്ര അടിത്തട്ടില്‍ നിന്ന് കണ്ടെടുത്തു

ബോസ്റ്റൺ :അറ്റ്ലാൻ്റ്റിക് സമുദ്രത്തില്‍ ടൈറ്റാനിക് കപ്പലിനെ തേടി യാത്ര പുറപ്പെട്ട് ലക്ഷ്യത്തിലെത്തും മുമ്പ് തകർന്ന ടൈറ്റൻ സമുദ്രപേടകത്തിന്റെ അവസാനത്തെ അവശിഷ്‌ടങ്ങൾ കൂടി കരയ്ക്കെത്തിച്ചു. പേടകത്തിൻ്റെ അവശിഷ്ടങ്ങളും അതില്‍ കൊല്ലപ്പെട്ട മനുഷ്യരുടെ മൃതാവശിഷ്ടങ്ങളും കോസ്റ്റ് ഗാര്‍ഡ് കരയില്‍ എത്തിച്ചശേഷം തുടര്‍ പരിശോധനയ്ക്കായി അധിക‍ൃതരെ ഏല്‍പ്പിച്ചു. തകര്‍ന്ന ടൈറ്റാനിക് കപ്പിലിൻ്റെ 1600 അടി ദൂരെയാണ് ടൈറ്റൻ പേടകത്തിൻ്റെ അവശിഷ്ടം കണ്ടെത്തിയത്.

ജൂൺ 18 നായിരുന്നു അപകടം. പേടകത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചെന്ന് യുഎസ് കോസ്റ്റ് ഗാർഡും ടൈറ്റന്റെ നിർമാതാക്കളായ ഓഷ്യൻ ​ഗേറ്റും അറിയിച്ചിരുന്നു. കടലിനടിയിലെ ശക്തമായ മർദത്തെത്തുടർന്നാണ് ടൈറ്റൻ പൊട്ടിത്തെറിച്ചതെന്നാണ് അധികൃതരുടെ നി​ഗമനം. ഓഷ്യൻഗേറ്റ് എക്‌സ്പെഡിഷൻസ് എന്ന മറൈൻ കമ്പനിയാണ് കടലിൻ്റെ അടിത്തട്ടിൽ തക‍ർന്നുകിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്ര സംഘടിപ്പിച്ചത്.

യാത്ര തുടങ്ങി കുറച്ചു സമയത്തിനുള്ളിൽ തന്നെ പേടകം തകർന്നുവെന്നാണ് കരുതുന്നത്. സമുദ്രാന്തര്‍ യാത്ര നടത്തുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലുള്ള വീഴ്ചയാണ് 5 പേരുടെ ജീവനെടുത്തത്. ഇതോടെ ഓഷ്യൻഗേറ്റ് എക്‌സ്പെഡിഷൻസ് എന്ന കമ്പനിതന്നെ പൂട്ടി.

കറാച്ചി ആസ്ഥാനമായ വമ്പൻ ബിസിനസ്‌ ഗ്രൂപ്പ്‌ ‘എൻഗ്രോ’യുടെ ഉടമ ഷെഹ്‌സാദാ ദാവൂദ്‌, മകൻ സുലേമാൻ, ബ്രിട്ടീഷ്‌ വ്യവസായി ഹാമിഷ്‌ ഹാർഡിങ്‌, ഫ്രഞ്ച്‌ ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റ്‌, ഓഷ്യൻ ഗേറ്റ്‌ സിഇഒ സ്‌റ്റോക്‌ടൺ റഷ്‌ എന്നിവരാണ്‌ ടൈറ്റനിൽ ഉണ്ടായിരുന്നത്‌.

us coast guard recovers Titan sub wreckage from the bottom of the Atlantic

More Stories from this section

family-dental
witywide