കാലാവസ്ഥ ഉച്ചകോടി: സമുദ്രത്തിലെ ഒരു തുള്ളിപോലെ അമേരിക്കയുടെ സംഭാവന, നെറ്റിചുളിച്ച് ലോകരാജ്യങ്ങൾ

വാഷിംഗ്ടണ്‍: കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധികള്‍ സാരമായി ബാധിച്ച രാജ്യങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള കോപ് 28 ഫണ്ടിലേക്ക് യു.എസ് നല്‍കിയ സംഭാവന വളരെ കുറഞ്ഞുപോയെന്ന് വിമര്‍ശനം ഉയരുന്നു. സമുദ്രത്തിലെ ഒരു തുള്ളിയേ അത് ആകൂവെന്നാണ് തുകയെ സംബന്ധിച്ചുള്ള വിമര്‍ശനം. ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ണ്ണായക കോപ്28 ഉച്ചകോടിക്ക് ഇന്ന് ദുബായില്‍ തുടക്കം കുറിക്കുന്ന വേളയിലാണ് യു.എസിന് വിമര്‍ശനം നേരിടേണ്ടി വന്നത്.

17.5 മില്യണ്‍ ഡോളറാണ് യു.എസ് സംഭാവനയായി നല്‍കിയതെങ്കിലും മറ്റ് ദാതാക്കളെ അപേക്ഷിച്ച് ഇതൊരു ചെറിയ തുകയാണെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ നേരിടുന്ന രാജ്യങ്ങള്‍ക്കുള്ള ഫണ്ട് എന്ന നിലയില്‍ നിരവധി രാജ്യങ്ങള്‍ വേഗത്തില്‍ത്തന്നെ പണം നല്‍കുകയും ചെയ്തു. യു.എ.ഇയും ജര്‍മ്മനിയും 100 മില്യണ്‍ ഡോളര്‍ വീതം സംഭാവന നല്‍കിയപ്പോള്‍ യുകെ 60 മില്യണ്‍ പൗണ്ട് നല്‍കി. ഈ സാഹചര്യത്തിലാണ് യു.എസിന്റെ 17.5 മില്യണ്‍ ഡോളര്‍ വളരെ ചെറിയ തുകയെന്ന നാണക്കേട് പേറുന്നത്.

അതേസമയം, നയ രൂപീകരണത്തില്‍ സുപ്രധാന തീരുമാനം കൈക്കൊള്ളേണ്ട യുഎസ് രാഷ്ട്രത്തലവന്‍ ജോ ബൈഡന്‍ പങ്കെടുക്കില്ല എന്നതും ഇന്നത്തെ ഉച്ചകോടിയില്‍ കല്ലുകടിക്ക് ഇടയാക്കിയിരുന്നു.
ലോകത്തിലെ ഏറ്റവും കൂടിയ അളവില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് യുഎസ് ആണെന്നിരിക്കെ ഉച്ചകോടി ഒഴിവാക്കാനുള്ള ബൈഡന്റെ തീരുമാനത്തില്‍ പലരും അസ്വസ്ഥരാണ്.

US faces criticism for ‘embarrassingly’ small contribution to COP28 climate fund ‘a drop in the ocean’

More Stories from this section

family-dental
witywide