
വാഷിംഗ്ടണ്‍: പരിശീലന പറക്കലിനിടെ ദക്ഷിണ കൊറിയയില്‍ യുഎസ് എഫ് -16 യുദ്ധവിമാനം തകര്‍ന്നുവീണു. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഗുന്‍സനിലെ യുഎസ് എയര്‍ഫോഴ്‌സ് ബേസിന് സമീപമായിരുന്നു അപകടം.
സംഭവത്തെ സംബന്ധിച്ച് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നോ ദക്ഷിണ കൊറിയയിലെ യുഎസ് സൈനിക ഉദ്യോഗസ്ഥരില്‍ നിന്നോ പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ല.
Tags:















