ജി20; ഗാന്ധി സ്മൃതിയില്‍ പൂക്കള്‍ അര്‍പ്പിച്ച് ജോ ബൈഡന്‍, അമേരിക്കന്‍ പ്രസിഡന്റിനെ രാജ്ഘട്ടില്‍ സ്വീകരിച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയുടെ അവസാന ദിനമായ ഞായറാഴ്ച രാവിലെ ലോക നേതാക്കളുടെ രാജ്ഘട്ട് സന്ദര്‍ശനമായിരുന്നു. ചരിത്രപരമായ തീരുമാനമാണ് ജി 20 ഉച്ചകോടിയില്‍ ഉണ്ടാകുന്നതെന്ന് ഇന്നലെ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. രാവിലെ ഇന്ത്യന്‍ സമയം 9.20 ഓടെ പ്രസിഡന്റ് ബൈഡന്‍ രാജ്ഘട്ടില്‍ എത്തി.

രാജ്ഘട്ടിന്റെ കവാടത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റിനെ സ്വാഗതം ചെയ്തു. സബര്‍മതി ആശ്രമത്തിന്റെ പശ്ചാതലത്തിലായിരുന്നു മോദി ബൈഡനെ സ്വീകരിച്ചത്. പിന്നീട് സബര്‍മതി ആശ്രമത്തെ കുറിച്ച് മോദി ബൈഡനോട് വിശദീകരിച്ചു.

എല്ലാ നേതാക്കളെയും സബര്‍മതി ആശ്രമ പശ്ചാതലത്തിലാണ് മോദി സ്വീകരിച്ചത്. പിന്നീട് നേതാക്കളെല്ലാം ഗാന്ധിജിയുടെ ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന സ്മാരകത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു. രാജ്ഘട്ടില്‍ നടന്ന സര്‍വ്വമത പ്രാര്‍ത്ഥനയിലും ജോ ബൈഡന്‍ പങ്കെടുത്തു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഈ സമയത്ത് ഓര്‍ക്കാവുന്നതാണ്. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം 2020ല്‍ നടന്നത്. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനൊപ്പം നടന്ന് ആശ്രമത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ടായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമ്പായിരുന്നു ഡോണാള്‍ ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം. ഇപ്പോള്‍ ജോ ബൈഡനും ഇന്ത്യയിലെത്തുമ്പോള്‍ അമേരിക്ക മറ്റൊരു തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ്. യഥാര്‍ത്ഥമല്ലെങ്കിലും സബര്‍മതി ആശ്രമത്തിന്റെ പശ്ചാതലത്തില്‍ തന്നെയാണ് ബൈഡനെയും മോദി സ്വീകരിച്ചിരിക്കുന്നത്.

US President Joe Biden arrives at Rajghat

More Stories from this section

family-dental
witywide