വെനസ്വേലയുമായി തടവുകാരുടെ കൈമാറ്റ കരാറില്‍ യു.എസ്,’ഫാറ്റ് ലിയോനാര്‍ഡി’നെയും കൈമാറും

വാഷിംഗ്ടണ്‍: വെനസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥരുമായി ബിഡന്‍ ഭരണകൂടം ധാരണയിലെത്തിയതോടെ ഇരു രാജ്യങ്ങളിലും തടവിലാക്കപ്പെട്ട ഒരു കൂട്ടം അമേരിക്കക്കാരെയും വെനസ്വേലക്കാരെയും മോചിപ്പിക്കും. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥരും വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ പ്രതിനിധികളും ഉള്‍പ്പെട്ട ഖത്തറിന്റെ മധ്യസ്ഥതയില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍.

യുഎസ് നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടത്തിയ ഫാറ്റ് ലിയോനാര്‍ഡ് എന്നറിയപ്പെടുന്ന മുന്‍ സൈനിക കരാറുകാരന്‍ ലിയോനാര്‍ഡ് ഫ്രാന്‍സിസിനെ കൈമാറുന്നതും ഈ കരാറില്‍ ഉള്‍പ്പെടും. പകരമായി, കള്ളപ്പണം വെളുപ്പിക്കുന്നതിന് യുഎസ് വാറണ്ടില്‍ 2020 ല്‍ അറസ്റ്റിലായ മഡുറോ സഖ്യകക്ഷിയായ അലക്‌സ് സാബിനെ പ്രസിഡന്റ് വിട്ടയയ്ക്കും.

വെനസ്വേലയില്‍ തടവിലാക്കപ്പെട്ട എല്ലാ അമേരിക്കക്കാരന്റെയും മോചനം തങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും അവര്‍ വീട്ടിലേക്കുള്ള വഴിയിലാണെന്നും ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഐവിന്‍ ഹെര്‍ണാണ്ടസ്, ജെറല്‍ കെനെമോര്‍, ജോസഫ് ക്രിസ്റ്റല്ല, സവോയ് റൈറ്റ് എന്നിവരുള്‍പ്പെടെ തെറ്റായി തടങ്കലില്‍ വച്ചിരിക്കുന്ന ആറ് അമേരിക്കക്കാരും ഈ മോചനത്തില്‍ ഉള്‍പ്പെടുന്നുവെന്ന് ഒരു മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

More Stories from this section

family-dental
witywide