
വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ജോലിചെയ്യുന്നവർക്ക് വീസ ചട്ടങ്ങളിൽ പ്രത്യേക ഇളവ് അനുവദിച്ച് യുഎസ്. AI പ്രഫഷണലുകൾക്കുള്ള ഇമിഗ്രേഷൻ വേഗത്തിലും എളുപ്പത്തിലും ആക്കാനുള്ള എക്സിക്യൂട്ടിവ് ഓർഡറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഇത് അമേരിക്കയിലെ ഇന്ത്യൻ ഐടി പ്രഫഷണലുകൾക്ക് പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ AI മേഖലകളിലെ ജോലിക്കും പഠനത്തിനും H1B, O-1, F1 വീസകളും ഗ്രീൻ കാർഡും വേഗത്തിൽ ലഭിക്കാനുള്ള അവസരം ഇതോടെ വന്നു ചേരും. EB1-B, EB2 മാനദണ്ഡങ്ങളും മാറും. നിർമിത ബുദ്ധിയുടെ രംഗത്ത് വിദഗ്ധരായവരെ അമേരിക്കയിലേക്ക് ആകർഷിക്കാനാണ് പുതിയ മാറ്റങ്ങൾ കൊണ്ടു വരുന്നത്. ഇപ്പോൾ യുഎസിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്ക് പുതിയ ഉത്തരവ് പ്രകാരം വേഗത്തിൽ ഗ്രീൻ കാർഡ് ലഭിക്കും
AI മേഖലയിലെ തൊഴിലാളികൾക്ക് മുൻഗണന നൽകുന്നതിനായി EB1-B, EB2 മാനദണ്ഡങ്ങളും മാറുമെന്ന് പ്രതീക്ഷിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിലെ ഏറ്റവും മികച്ചവരെ കണ്ടെത്താനും പുതിയവരെ സൃഷ്ടിക്കാനും ഇതുവഴി കഴിയുമെന്നാണ് കണക്കു കൂട്ടൽ. അതിനുവേണ്ടി ലോകത്തിൻ്റെവിവിധ ഭാഗങ്ങളിലുള്ള വിദഗ്ധരെ യുഎസിൽ എത്തിക്കുയാണ് ലക്ഷ്യം. അതിനായി സരവകലാശാലകളിൽ ഉൾപ്പെടെ പുതിയ കോഴ്സുകൾ ആരംഭിക്കുന്നത് അടക്കമുള്ള പദ്ധതികളുണ്ട്. ഗവേഷണ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളും AI മേഖലയിലുള്ളവരെ ആകർഷിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കണമെന്നും ഓർഡറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് 90 ദിവസത്തിനുള്ളിൽ നിർദേശങ്ങൾ നൽകാം.
എഐ അല്ലെങ്കിൽ മറ്റ് നിർണായകമായ കാര്യങ്ങളിൽ പ്രവർത്തിക്കാനും പഠിക്കാനും ഗവേഷണം നടത്താനും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് വീസ നിയമനങ്ങളുടെ സമയോചിതമായ ലഭ്യത ഉറപ്പാക്കുന്നതുൾപ്പെടെ, വീസ പ്രോസസിങ് വേഗത്തിലാക്കാനും ഇത് സഹായിക്കും.
US to make immigration faster, easier for AI professionals, White House issues ‘landmark’ executive order