നൂറിലധികം രോഗികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി; ഗൈനക്കോളജിസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

ലോസ്ഏഞ്ചല്‍സ്: നൂറിലധികം രോഗികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് വിചാരണ നേരിട്ടുകൊണ്ടിരുന്ന ഡോക്ടറിനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. 76 കാരനായ ഗൈനക്കോളജിസ്റ്റ് ജോര്‍ജ് ടിന്‍ഡാലിനെയാണ് കഴിഞ്ഞ ദിവസം സ്വന്തം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്്‌മോര്‍ട്ടം റിപ്പോര്‍ട്ടം ലഭിച്ച ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ.

ഗൈനക്കോളജിസ്റ്റായ ജോര്‍ജ് ടിന്‍ഡാലിനെതിരെ 1990 മുതല്‍ പീഡന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കാലിഫോര്‍ണിയയിലെ യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ സ്റ്റുഡന്റ് ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്യവേ, അബോധാവസ്ഥയിലുള്ള രോഗികളെപ്പോലും ടിന്‍ഡാല്‍ പീഡിപ്പിച്ചതായാണ് പരാതി. നൂറിലധികം സ്ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. 17 കാരിയടക്കം പ്രായം കുറഞ്ഞ പെണ്‍കുട്ടികളെയായിരുന്നു ഇയാള്‍ കൂടുതല്‍ ദുരുപയോഗം ചെയ്തത്.

അതേസമയം തനിക്കെതിരായ ആരോപണങ്ങളെ ജോര്‍ജ് ടിന്‍ഡാല്‍ നിഷേധിക്കുകയാണ് ചെയ്തത്. ഗൈനക്കോളജിസ്റ്റിനും യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ സ്റ്റുഡന്റ് ഹെല്‍ത്ത് സെന്ററിനുമെതിരെ പരാതികള്‍ ശക്തമായ സാഹചര്യത്തില്‍ പരാതിക്കാര്‍ക്ക് ഒരു ബില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരത്തുക നല്‍കാന്‍ യൂണിവേഴ്‌സിറ്റി തയ്യാറായപ്പോഴും ടില്‍ഡാല്‍ തയ്യാറായിരുന്നില്ല.

More Stories from this section

family-dental
witywide