എല്ലാ കുടിയേറ്റ തൊഴിലാളികളെയും ‘ബംഗ്ലാദേശി’ എന്ന് വിളിക്കുന്നത് അപകടകരം: ജസ്റ്റിസ് എസ്. മുരളീധരൻ

ന്യൂഡൽഹി: എല്ലാ കുടിയേറ്റ തൊഴിലാളികളെയും ‘ബംഗ്ലാദേശി’ എന്ന് മുദ്രകുത്തുന്നതിനെതിരെ മുൻ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മുരളീധർ.

ഇത്തരം വ്യാപകമായ സാമാന്യവൽക്കരണങ്ങൾ പലപ്പോഴും അനാവശ്യമായ ദേശീയ സുരക്ഷാ ആശങ്കകൾക്കും കുടിയേറ്റക്കാർ, അഭയാർത്ഥികൾ, എന്നിവരോട് അന്യായമായ പെരുമാറ്റത്തിനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

“ഓരോ കുടിയേറ്റക്കാരനും ബംഗ്ലാദേശി എന്ന വാക്ക് ഉപയോഗിക്കുന്നത് രാജ്യത്തിന്റെ വീക്ഷണകോണിൽ നിന്ന് അപകടകരമായ പദമാണ്. എപ്പോഴും കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും കാര്യങ്ങളിലേക്ക് വരുമ്പോൾ അത് ദേശീയ സുരക്ഷയുടെയും അഖണ്ഡതയുടെ വാദങ്ങൾ ഉയർത്തുന്നു,” ജസ്റ്റിസ് മുരളീധർ പറഞ്ഞു.

ഇന്ത്യ എന്നും കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും രാജ്യമാണെന്നും അതിർത്തികൾ രാഷ്ട്രീയമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

“ഇന്ത്യ എക്കാലത്തും കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും രാജ്യമാണ്. രാഷ്ട്രീയവും, നിയമപരവുമായ അതിർത്തികൾ മാത്രമാണ് അവരെ ബംഗ്ലാദേശികളെന്നും റോഹിങ്ക്യകളെന്നും അനധികൃത കുടിയേറ്റക്കാരെന്നും വിശേഷിപ്പിക്കുന്നത്,” അദ്ദേഹം അഭിപ്രായപ്പെട്ടു.