ഓഗര്‍ മെഷീന് വീണ്ടും സാങ്കേതിക തകരാര്‍; ഉത്തരാഖണ്ഡിലെ രക്ഷാദൗത്യം വൈകിയേക്കും

ഡെറാഡൂണ്‍: ഉത്തരകാശിയില്‍ ചാര്‍ധാം പാതയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞുവീണ് കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം വൈകുമെന്ന് സൂചന. ഓഗര്‍ മെഷീന് വീണ്ടും സാങ്കേതിക തകരാര്‍ സംഭവിച്ചതിന് പിന്നാലെ ഡ്രില്ലിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ്.

നേരത്തെ, രക്ഷാദൗത്യം മൂന്ന് മണിക്കൂറോളം വൈകുമെന്നായിരുന്നു റിപ്പോര്‍ട്ട്. രക്ഷാദൗത്യം പൂര്‍ത്തിയായാല്‍ തൊഴിലാളികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും. ഇതിനായുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഗുരുതര ആരോഗ്യപ്രശ്നമുള്ളവരെ ഋഷികേശിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യും.

12 ദിവസമായി തൊഴിലാളികള്‍ സില്‍കാര ടണലില്‍ കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച രാത്രി ദൗത്യം വിജയത്തിനരികെ എത്താറായപ്പോള്‍ സ്റ്റീല്‍ റോഡില്‍ ഡ്രില്ലര്‍ ഇടിച്ചുനിന്നതിനെ തുടര്‍ന്ന് ഓഗര്‍ മെഷീന്റെ ബ്ലേഡ് തകരാറിലായിരുന്നു. കുടുങ്ങിക്കിടക്കുന്നവരുള്ള ഇടത്തേക്ക് എത്താന്‍ ഇനി 10 മീറ്ററോളം പൈപ്പ് മാത്രമാണ് ഇനി ഇടാനുള്ളതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

കഴിഞ്ഞ 12ാം തീയതി ഞായറാഴ്ച പുലര്‍ച്ചെയാണ് 40 തൊഴിലാളികള്‍, മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഓക്‌സിജന്‍ സിലിണ്ടറുകളുടെ സഹായത്തോടയാണ് ഇവര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചത്. എന്നാല്‍, അപ്രതീക്ഷിതമായി എത്തിയ മണ്ണിടിച്ചില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. പാറയും കോണ്‍ക്രീറ്റ് പാളികളും തകര്‍ന്നുവീണ് തുരങ്കത്തില്‍ നിന്ന് പുറത്തെത്താനുള്ള വഴിയടഞ്ഞു.

More Stories from this section

family-dental
witywide