
ഉത്തരകാശി: സിൽകാര – ദന്തൽഗാവ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊളിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വലിയ പൊട്ടല്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് രക്ഷാ ദൗത്യം താത്ക്കാലികമായി നിര്‍ത്തിവച്ചു. പാറ തുരന്ന് പൈപ്പുകൾ ഇടാനുള്ള ശ്രമത്തിനിടെയാണ് വലിയ തോതിലുള്ള പൊട്ടല്‍ ശബ്ദം കേട്ടത്. രക്ഷാപ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവച്ചു. അതീവ പരിസ്ഥിതി ലോല മേഖലയായ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. രണ്ട് ദിവസം മുമ്പ് ഈ മേഖലയിൽ ഭൂമികുലുക്കമുണ്ടായിരുന്നു.
ടണല്‍ വീണ്ടും തകരാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിയതെന്ന് നാഷണല്‍ ഹൈവെ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു
സാഹചര്യം വിലയിരുത്താനായി അടിയന്തര യോഗം ചേരും.ഡല്‍ഹിയില്‍ നിന്നെത്തിച്ച ഡ്രില്ലിങ് മെഷീന്‍ തകരാറിലായതായും റിപ്പോര്‍ട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിലഎ ലോഹപാളിയിൽ തട്ടി ഡ്രില്ലിങ് യന്ത്രത്തിന് മുന്നോട്ടുപോകാനാകാതെ കുറച്ചു സമയം ഇന്നലെ ജോലി നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. ഇൻഡോറിൽ നിന്ന് ഒരു ഡ്രില്ലിങ് യന്ത്രം കൂടി വ്യോമമാർഗം എത്തിച്ചു.
അതേസമയം, 2018ല്‍ തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തിയ തായ്‌ലന്‍ഡ്, നോര്‍വേ ദൗത്യ സംഘത്തിലെ അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കാനായി ഉത്തരാഖണ്ഡില്‍ എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കു ചേരണം എന്നഭ്യര്‍ഥിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇവരെ സമീപിച്ചിരുന്നു.
കുടുങ്ങിക്കിടക്കുന്ന നാല്‍പ്പതുപേരുമായി രക്ഷാസംഘം ആശയവിനിമയം നടത്തുന്നുണ്ട്. ചാര്‍ ധാം ഹൈവെ പ്രോജക്ടിന്റെ ഭാഗമായി ഉത്തരകാശിയിലെ സിക്യാര-ദംദാഗാവ് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാലര കിലോമീറ്റര്‍ ദൂരമുള്ള ടണലിന്റെ ഒരു ഭാഗമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കഴിഞ്ഞ ഞായറാഴ്ച തകര്‍ന്നത്
ഏതാണ്ട് 60 മീറ്റർ നീളത്തിലാണ് തുരങ്കത്തിൻ്റെ അവശിഷ്ടങ്ങളുള്ളത്. അതിനപ്പുറത്താണ് തൊഴിലാളികൾ. 6 മീറ്റർ നീളവും 90 സെൻ്റിമീറ്റർ വ്യാസവുമുള്ള പൈപ്പ് ഡ്രില്ലിങ് മെഷീനുമായി ഘടിപ്പിച്ചിട്ടുണ്ട്. തുരക്കുന്നതിനൊപ്പം മെഷീൻ ഈ കുഴലും മുന്നോട്ടു നീക്കുന്നു. 6 മീറ്റർ പിന്നിടുമ്പോൾ പുതിയ കുഴൽ വെൽഡ്ചെയ്ത് പിടിപ്പിക്കുന്നുണ്ട്. നിലവിൽ ഇങ്ങനെ 5 കുഴലുകൾ കയറ്റിയിട്ടുണ്ട്. ഇനിയും 5 എണ്ണം കൂടി കയറ്റണം. കുഴൽ തൊഴിലാളികളുടെ അടുത്ത് എത്തിയാൽ അതിലൂടെ സ്ട്രെച്ചർ കടത്തി വിടും. തൊഴിലാളികളെ ഇതിൽ കിടത്തിയ ശേഷം കയറുപയോഗിച്ച് വലിച്ച് പുറത്തെത്തിക്കും. ഇതാണ് ഇപ്പോഴത്തെ തീരുമാനം.
Uttarkashi tunnel rescue operations halted after a big cracking sound