ഗൃഹാതുരത്വം തുളുമ്പുന്ന കലാലയ ഓര്‍മകളുമായി ഉഴവൂര്‍ കോളജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

വജ്ര ജൂബിലി വര്‍ഷത്തില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് അലുമ്‌നി അസോസിയേഷന്‍ (അല്‍മാസ് )പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. ചങ്ങനാശേരി എം എല്‍ എ അഡ്വ. ജോബ് മൈക്കിള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അല്‍മാസ് പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് അധ്യക്ഷനായിരുന്നു.

ഗൃഹാതുരത്വം തുളുമ്പുന്ന കലാലയ ഓര്‍മകള്‍ക്കൊപ്പം മാറുന്ന കാലഘട്ടത്തിലെ വിദ്യാഭ്യാസവും തൊഴില്‍ സാധ്യതകളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍, സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന് പുതുതലമുറ നല്‍കേണ്ട പ്രാധാന്യം തുടങ്ങി വിവിധ തലങ്ങള്‍ സ്പര്‍ശിച്ച അനുഭവങ്ങളുടെ പങ്കു വയ്ക്കലുകള്‍ ശ്രദ്ധേയമായി. തലമുറകളുടെ സംഗമം കോളജിലെ ഡാന്‍സ് ക്ലബ്ബ് അവതരിപ്പിച്ച നൃത്തത്തോടെ ആരംഭിച്ചു. പൂര്‍വ്വ അധ്യാപകരും വിദ്യാര്‍ത്ഥികളും ഓര്‍മകളെ ഉണര്‍ത്തുന്ന കലാപരിപാടികളും നടത്തി.

2024 ജനുവരിയില്‍ മുന്‍ അധ്യാപക -അനധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടി വിപുലമായി സംഘടിപ്പിക്കുമെന്നും അല്‍മാസ് ഭാരവാഹികള്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സ്റ്റീഫന്‍ മാത്യു. , അല്‍മാസ് സെക്രട്ടറി ബിജു തോമസ്, ട്രഷറര്‍ അഭിഷേക് തോമസ്,മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ബാബു തോമസ്, മുന്‍ അധ്യാപകന്‍ പ്രൊഫ. സി.ജെ. സ്റ്റീഫന്‍ , അല്‍മാസ് എക്‌സിക്യൂട്ട് വ് അംഗം പ്രകാശ് കെ. എന്നിവര്‍ സംസാരിച്ചു.

More Stories from this section

family-dental
witywide