
കൊച്ചി: സിപിഐഎം എല്ലാ വിഷയത്തെയും വോട്ട് രാഷ്ട്രീയം ആക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നവകേരള സദസ്സിലെ പ്രതിഷേധത്തില്‍ നിലപാട് ആവര്‍ത്തിച്ച പ്രതിപക്ഷ നേതാവ് അടിച്ചാല്‍ തിരിച്ചടിക്കുമെന്നും പ്രതികരിച്ചു. പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസിന് ഗുഡ് സര്‍വീസ് നല്‍കുന്നത് പ്രതിപക്ഷത്തിനെ പരിഹസിക്കലാണെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.
രാമക്ഷേത്രം പരിപാടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സുപ്രഭാതം മുഖപത്രത്തിനെതിരെ വിമര്‍ശനമുന്നയിച്ച പ്രതിപക്ഷ നേതാവ് മുസ്ലിം ലീഗ് നിലപാട് അഭിനന്ദനാര്‍ഹമെന്നും പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെയും സാദിഖലി തങ്ങളെയും അഭിനന്ദിക്കുന്നു. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാത്ത പ്രതികരണമാണ് അവരുടേതെന്നും വി ഡി സതീശന്‍ പറഞ്ഞു.