വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ അവസാനിച്ചു

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ ഓഗസ്റ്റ് 14 മുതല്‍ 18 വരെ പ്രീകെ മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി നടത്തിയ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ അവസാനിച്ചു. ബഹിരാകാശയാത്രയും, ഗഗനചാരികളും, താരാപഥങ്ങളും, റോക്കറ്റും, ശൂന്യാകാശവുമൊക്കെയായിരുന്നു ഈ വര്‍ഷത്തെ വിബിഎസ് തീം. ബൈബിളിലെ തിരഞ്ഞെടുക്കപ്പെട്ട ചില ആശയങ്ങള്‍ കുട്ടികളില്‍ ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു ഒരാഴ്ചത്തെ പരിശീലന പദ്ധതികൊണ്ട് ഉദ്ദേശിച്ചത്.

വിബിഎസ് ഹാളും, പരിസരങ്ങളും സൂര്യചന്ദ്രന്മാരും, നക്ഷത്രങ്ങളും, ഗാലക്സിയുമൊക്കെയായി അലങ്കരിച്ച് തികച്ചും ബഹിരാകാശതുല്യമായ ഒരു അന്തരീക്ഷം ബൈബിള്‍ പഠനത്തിനായി ഒരുക്കിയിരുന്നു.

ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ആഗസ്റ്റ് 14 നു അഞ്ചുദിവസം നീണ്ടുനിന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ഉദ്ഘാടനം ചെയ്തു. 70 ല്‍ പരം കുട്ടികള്‍ ഈ വര്‍ഷത്തെ വിബിഎസിൽ പങ്കെടുത്തു. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, മതാധ്യാപകര്‍, കൈക്കാരന്മാര്‍, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ യുവജന നേതാക്കളായ ആശിഷ് തങ്കച്ചന്‍, ഫിയോണാ കൊച്ചുമുട്ടം, ഏഞ്ജല്‍ പ്ലാമൂട്ടില്‍, ലിലി ചാക്കോ എന്നിവരാണ് വിബിഎസ് പ്രോഗ്രാമിനു നേതൃത്വം നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ കോഓര്‍ഡിനേറ്റേഴ്സ് ആയിരുന്ന കാതറീന്‍ സിമെന്തി, ബ്രിയാന കൊച്ചുമുട്ടം, അലിസാ സിജി എന്നിവരും തങ്ങള്‍ ആര്‍ജിച്ച അറിവുകള്‍ ജൂനിയേഴ്സിനു പകര്‍ന്നു നൽകാനും, സഹായത്തിനുമായി ഉണ്ടായിരുന്നു. മതാധ്യാപകരായ ജാസ്മിന്‍ ചാക്കോ, മഞ്ജു ചാക്കോ, ജേക്കബ് ചാക്കോ, സീനിയേഴ്സായ അബിഗെയില്‍ ചാക്കോ, എമിലിന്‍ തോമസ് എന്നിവരും വിവിധ പരിപാടികള്‍ കോഓര്‍ഡിനേറ്റു ചെയ്തു.

18 വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിമുതല്‍ നടന്ന സമാപനപരിപാടികളില്‍ വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കൈക്കാരന്മാരായ റോഷിന്‍ പ്ലാമൂട്ടില്‍, രാജു പടയാറ്റില്‍, മതാധ്യാപകര്‍, മാതാപിതാക്കള്‍, യുവജനങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ പങ്കെടുത്ത് കുട്ടികളുടെ ഗ്രാന്‍ഡ് ഫിനാലെ വന്‍വിജയമാക്കി.

Summary: Vacation Bible School ended in Philadelphia St. Thomas Syro Malabar Church

More Stories from this section

family-dental
witywide