
ഇടുക്കി: വണ്ടിപെരിയാര്‍ കേസില്‍ പൊലീസിനേയും പ്രോസിക്യൂഷനെയും വിമര്‍ശിച്ച് സിപിഐ. തെളിവുകള്‍ ശേഖരിക്കുന്നതിലും, കേസന്വേഷണത്തിലും ഇരയ്ക്ക് നീതി കിട്ടണം എന്ന ഇച്ഛാശക്തി പൊലീസ് പ്രകടിപ്പിച്ചില്ലെന്ന് സിപിഐ ജില്ലാ അസി. സെക്രട്ടറി പ്രിന്‍സ് മാത്യു വിമര്‍ശിച്ചു. ഒരു കൊച്ചു കുഞ്ഞിനോട് കാട്ടിയ അതിക്രമം ഇങ്ങനെയാണോ പൊലീസ് കൈകാര്യം ചെയ്യുന്നത്. അന്വേഷണം പ്രഹസനമായിരുന്നു എന്ന് വേണം കരുതാന്‍. പൊലീസ് ഇക്കാര്യത്തില്‍ വരുത്തിയ കുറ്റകരമായ അനാസ്ഥയുടെ കാരണം ബാഹ്യ ഇടപെടല്‍ ആണോ, ജോലി അറിയാത്തതാണോ എന്ന് പരിശോധിക്കണമെന്നും പ്രിന്‍സ് മാത്യു ഫെയ്‌സ്ുബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
വണ്ടിപ്പെരിയാര്‍ ഇരയ്ക്ക് നീതി കിട്ടിയില്ല. 2021ജൂണ്‍ 30 നാണ് കേസിനാസ്പദമായ സംഭവം. കട്ടപ്പന അതിവേഗ പോക്‌സോ കോടതി 2023ഡിസംബര്‍ 14 , രാവിലെ 11 മണിക്ക് വിധി പ്രസ്താവം നടത്തി. പ്രതിയ്‌ക്കെതിരെ കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കോടതി പ്രതിയെ വെറുതെവിട്ടു. തെളിവുകള്‍ ശേഖരിക്കുന്നതിലും, കേസന്വേഷണത്തിലും ഇരയ്ക്ക് നീതി കിട്ടണം എന്ന ഇച്ഛാശക്തി പൊലീസ് പ്രകടിപ്പിച്ചില്ല.
ഒരു കൊച്ചു കുഞ്ഞിനോട് കാട്ടിയ അതിക്രമം ഇങ്ങനെയാണോ പൊലീസ് കൈകാര്യം ചെയ്യുന്നത്. അന്വേഷണം പ്രഹസനമായിരുന്നു എന്ന് വേണം കരുതാന്‍. പൊലീസ് ഇക്കാര്യത്തില്‍ വരുത്തിയ കുറ്റകരമായ അനാസ്ഥയുടെ കാരണം ബാഹ്യ ഇടപെടല്‍ ആണോ , ജോലി അറിയാത്തതാണോ, post-mortem report വായിച്ചോ എന്ന് പരിശോധിക്കണം. വണ്ടിപ്പെരിയാര്‍ SHO 2023 ജൂണ്‍ 30 ന് കിട്ടിയ പരാതി അന്വേഷിച്ച് 449, 376 (2) n ,377 , 376A, 376 B, 302 IPC,U/s 5(I),.j(4),(l)&(m),r/w s.6 protection of children from sexual offences Act എന്നീ വകുപ്പുകളില്‍ ചാര്‍ജ്ജ് ഷീറ്റ് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചു.
കോടതി 2022 മാര്‍ച്ച് 24 വിസ്താരം ആരംഭിച്ച് 2023 ഡിസം 11 ന് പൂര്‍ത്തീകരിച്ചു.. 14 ന് വിധി പ്രസ്താവം നടത്തി ‘ Accused is acquited U/s 235 CrPC ‘
എങ്ങനെയാണ് ഇങ്ങനെ ഒരു വിധി വന്നത്.
- അന്വേഷണ ഉദ്യോഗസ്ഥരുടെ അനാസ്ഥ .
- വിസ്താരത്തിന്റെ ഘട്ടത്തില്‍ തെളിവുകളുടെ അഭാവം പ്രതിക്ക് അനുകൂലമാകും എന്ന് മനസ്സിലായപ്പോള്‍ 173 (8)CrPC പ്രകാരം പുനരന്വേഷത്തിന് (കൂടുതല്‍ തെളിവ് ശേഖരണത്തിന്) കോടതിയുടെ അനുമതി പൊലീസ് തേടാത്തത് .
- അങ്ങനെ ആവശ്യപ്പെട്ടാല്‍ 156(3)CrPC പ്രകാരം മജിസ്‌ട്രേറ്റിന് അനുമതി നല്‍കാം.
- സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസിന് 36 CrPC പെര്‍മിഷന്‍ തേടാം.
- പ്രോസിക്യൂഷന്റെ ഗുരുതരമായ വീഴ്ച.
- വിചാരണ വേളയില്‍ കുറ്റത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രതി ശിക്ഷിക്കപ്പെടണം എന്ന വാശി കാട്ടിയില്ല.
- വിചാരണ വേളയില്‍ ചാര്‍ജ് ഷീറ്റിലുo ശേഖരിച്ച തെളിവുകളിലും സംശയമേതുമില്ലാതെ കുറ്റം തെളിയിക്കപ്പെടാന്‍ കഴിയില്ല എന്ന് ബോധ്യപ്പെട്ടപ്പോള്‍ വിചാരണ നിര്‍ത്തി പുനരന്വേഷണത്തിന് വേണ്ടി കോടതിയോട് പ്രോസിക്യൂഷന്‍ അനുമതി തേടിയില്ല.
- വിചാരണ പൂര്‍ത്തീകരിച്ച് വിധി പ്രസ്താവിച്ച കോടതി ഇരക്ക് നീതി കിട്ടാന്‍ ഇതര മാര്‍ഗം നിര്‍ദ്ദേശിച്ചു നിരീഷണം പറഞ്ഞില്ല.
ഇവിടെ ഇരയ്ക്ക് നീതി കിട്ടണം. കുറ്റകൃത്യത്തിന് പ്രതിയുണ്ടാവും. മാതൃകാപരമായി ശിക്ഷിക്കണം.
പുനരന്വേഷണം വേണം. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളെ യാതൊരു ഗൗരവവുമില്ലാതെ കാണുന്ന വ്യവസ്ഥിതികള്‍ മാറണം.
വാളയാറും വണ്ടിപെരിയാറും ചോദ്യ ചിഹ്നമാവുമ്പോള്‍. ആലുവ കൊണ്ട് അഭിമാനിക്കാനാവില്ല. കാരണം ആലുവയില്‍ അദൃശ്യശക്തികള്‍ ഉണ്ടായിരുന്നില്ല.











