
2024-2026 ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ഡിട്രോയിറ്റില്‍ മിഷിഗണില്‍ നിന്നുള്ള വര്‍ഗ്ഗീസ് തോമസ് മത്സരിക്കുന്നു. കഴിഞ്ഞ 32 വര്‍ഷമായി ഡി ട്രോയിറ്റിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിദ്ധ്യമായ വര്‍ഗീസ് തോമസ് ഫൊക്കാനയുടെ സന്തത സഹചാരിയാണ്. ഫൊക്കാനയുടെ ഇന്റര്‍ നാഷണല്‍ കണ്‍വന്‍ഷനുകളുടെ ഭാഗമായി സംഘടിപിക്കുന്ന ഇന്‍ഡോര്‍ ഗെയിംസിന്റെ കോര്‍ഡിനേറ്റര്‍ കൂടിയാണ് വര്‍ഗ്ഗീസ് തോമസ്.
ഏല്‍പ്പിക്കുന്ന ജോലി കൃത്യതയോടെയും വ്യക്തതയോടെയും നടത്തി പരിപാടികള്‍ വിജയിപ്പിക്കുവാന്‍ അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. കൃത്യമായ സംഘടനാ പാടവത്തിന്റെ ഉദാഹരണം കൂടിയാണ് വര്‍ഗീസ് തോമസെന്ന് 2024 – 2026 കാലയളില്‍ ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡോ. കല ഷഹി അറിയിച്ചു.
ആലപ്പുഴ സ്വദേശിയായ വര്‍ഗീസ് തോമസ് യു.എസ്. പോസ്റ്റല്‍ സര്‍വീസില്‍ ജോലി ചെയ്യുന്നു. ഭാര്യ മറിയാമ്മ. മൂന്ന് ആണ്‍കുട്ടികള്‍.
ഫൊക്കാനയുടെ വളര്‍ച്ചയ്‌ക്കൊപ്പം സഞ്ചരിക്കുവാന്‍ ഊര്‍ജ്വസ്വലനായ ഒരു സാമൂഹ്യ പ്രവര്‍ത്തകനെ വര്‍ഗീസ് തോമസിലൂടെ ലഭിച്ചതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍ പറഞ്ഞു. ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള ഫൊക്കാനയുടെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് ഒരു തുടര്‍ സംവിധാനം ഉണ്ടാകുവാന്‍ ഡോ. കല ഷഹിയുടെ നേതൃത്വത്തിലുള്ള ടീം ഫൊക്കാനയെ നയിക്കുവാന്‍ 2024: 2026 പ്രവര്‍ത്തന കാലയളവില്‍ വരേണ്ടതുണ്ട്.
അതിനാല്‍ ശക്തമായ ഒരു ടീം ഉണ്ടാകണം. പുതിയ തലമുറകള്‍ക്ക് അവസരം നല്‍കുന്ന ഒരു പ്രൊഫഷണല്‍ ടീം. അതിനായി വര്‍ഗീസ് തോമസിന്റെ നാഷണല്‍ കമ്മിറ്റിയിലേക്കുള്ള വിജയവും അനിവാര്യമാണെന്ന് സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍ എന്നിവര്‍ അറിയിച്ചു.















