
സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പടിയിറക്കത്തോടെ അവസാനിക്കുമെന്ന കരുതിയ സഭാതർക്കത്തിൽ കർശന നിലപാടുമായി വത്തിക്കാൻ. സിറോ മലബാർ സഭ സിനഡ് അംഗീകരിച്ച് നടപ്പാക്കാൻ നിർദേശിച്ച ഏകീകൃത കുർബാന എല്ലാ ഇടവകകളും നടപ്പാക്കണമെന്ന് വത്തിക്കാൻ കർശനമായി ആവശ്യപ്പെട്ടു.
ഏകീകൃത കുര്‍ബാന ക്രമത്തോട് മുഖം തിരിക്കുന്ന വൈദികരെ സസ്‌പെന്‍ഡ് ചെയ്യാനും എതിര്‍ക്കുന്ന ഇടവകകളെ മരവിപ്പിക്കാനുമാണ് വത്തിക്കാന്റെ നിര്‍ദേശം. ഇത്തരത്തില്‍ മരവിപ്പിച്ച ഇടവകകള്‍ക്ക് കത്തോലിക്ക സഭയില്‍ അംഗത്വമുണ്ടാവില്ലെന്നു മാര്‍പാപ്പ വ്യക്തമാക്കിയതോടെ ഈ ഇടവകകളില്‍നിന്ന് മറ്റിടവകളിലേക്കും രൂപതകളിലേക്കും വിശ്വാസികള്‍ക്ക് വിവാഹത്തിനോ മാമ്മോദിസയ്ക്കോ സംസ്‌കാരത്തിനോ കുറി നല്‍കാനാവില്ല. ഇതോടെ ഇടവക വിശ്വാസികള്‍ കത്തോലിക്കര്‍ അല്ലാതാകും. ഇത് വലിയ പ്രതിസന്ധിക്ക് ഇടയാക്കും.
ഡിസംബര്‍ 25 ന് പൂര്‍ണ ഏകീകൃത കുര്‍ബാന നടത്തണം എന്ന വത്തിക്കാൻ ഉത്തരവ് ഇടവകകളിലെ വിശ്വാസ സമൂഹത്തെ മുന്‍ നിര്‍ത്തി എതിര്‍ക്കാൻ ആലോചന നടക്കുന്നുണ്ടായിരുന്നു .
അതായത് ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ വൈദികര്‍ തയാറാണെങ്കിലും ഇടവക ജനം സമ്മതിക്കുന്നില്ലങ്കില്‍ എന്ത് ചെയ്യുമെന്ന ചോദ്യം വത്തിക്കാന് മുന്‍പില്‍ ഉന്നയിക്കാനാണ് വിമതരുടെ തീരുമാനം. എന്നാല്‍ ഇക്കാര്യം വത്തിക്കാന്‍ മുന്‍കൂട്ടികണ്ടാണ് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചിട്ടുള്ളത്.
അതിനാല്‍ ക്രിസ്മസ് മുതല്‍ ഏകീകൃത കുര്‍ബാന എറണാകുളം-അങ്കമാലിയിലും നിലവില്‍ വരും എന്ന കാര്യം ഉറപ്പാണ്. ഇതിനൊപ്പം ഭൂമി കച്ചവട വിവാദത്തില്‍ ഇപ്പോഴും പ്രതിസന്ധി തുടരുന്ന കോട്ടപ്പടിയിലെ ഭൂമി വില്‍പ്പന നടത്തി അതിരൂപതയുടെ നഷ്ടം നികത്താന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഉടന്‍ നടപടി എടുക്കേണ്ടിവരും. ഇതോടെ സീറോ മലബാര്‍ സഭയിലെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നു കരുതാം.
vatican directs priests and the laity of Ernakulam -Angamali archdiocese to follow uniform holymass