ജാതി, മത വ്യത്യാസങ്ങളില്ലാതെ ഒന്നിച്ച് നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും ഭിന്നിപ്പും ഉണ്ടാക്കി അതില്‍ നിന്ന് നേട്ടം കൊയ്യാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെ കെട്ടകാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അതിനാല്‍ ജാതിയുടേയോ, മതത്തിന്റേയോ, വര്‍ണത്തിന്റേയോ വേര്‍തിരിവില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി.സതീശന്‍ ആവശ്യപ്പെട്ടു. മലയാളികള്‍ക്ക് ഓണാശംസകള്‍ നേരുകയായിരുന്നു പ്രതിപക്ഷ നേതാവ്.

പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കരുത്തും ആവേശവുമാണ് ഓരോ ആഘോഷങ്ങളും നല്‍കുന്നത്. അത്തരത്തില്‍ ഓണം എല്ലാവരിലും പ്രതീക്ഷയും സന്തോഷവും നിറക്കട്ടേ എന്ന് വി.ഡി.സതീശന്‍ ആശംസിച്ചു.