‘ഞാന്‍ പേടിച്ചു പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം’; പരിഹസിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ തന്നെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ‘ഞാന്‍ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം’ എന്ന് വി ഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് പരിഹാസ പോസ്റ്റുമായി വിഡി സതീശന്‍ എത്തിയത്.

സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവിനെ ഒന്നാം പ്രതിയാക്കിക്കൊണ്ടുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും വിഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. മാര്‍ച്ചില്‍ പൊലീസിനെ അക്രമിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഷാഫി പറമ്പില്‍, എം.വിന്‍സന്റ് എംഎല്‍എ, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന മുന്നൂറിലേറെ പേരും കേസില്‍ പ്രതികളാണ്.

More Stories from this section

family-dental
witywide