നൂഹിലെ വിഎച്ച്പി യാത്രയ്ക്ക് അനുമതി നിഷേധിച്ച് അധികൃതർ

ഛണ്ഡീഗഡ്: ജൂലൈയിലെ വർഗീയ കലാപത്തെത്തുടർന്ന് തടസ്സപ്പെട്ട ഹരിയാനയിലെ നുഹിൽ, ഓഗസ്റ്റ് 28ന് വിഎച്ച്പി നടത്താനിരുന്ന ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്രയ്ക്ക് അധികൃതർ അനുമതി നിഷേധിച്ചതായി പൊലീസ് അറിയിച്ചു.

യാത്രയുടെ സംഘാടകർ നൽകിയ അനുമതിക്കായുള്ള അപേക്ഷ ചൊവ്വാഴ്ച വൈകുന്നേരം നുഹ് ജില്ലാ ഭരണകൂടം നിരസിച്ചു.

ആഗസ്റ്റ് 13 ന് പൽവാലിലെ പോണ്ട്രി ഗ്രാമത്തിൽ ഹിന്ദു സംഘടനകൾ നടത്തിയ ‘മഹാപഞ്ചായത്ത്’ നുഹിലെ നൽഹർ ക്ഷേത്രത്തിൽ നിന്ന് വിഎച്ച്പി യാത്ര പുനരാരംഭിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ വാർത്ത പുറത്തുവരുന്നത്.

ജാഥയ്ക്ക് അനുമതി തേടിയുള്ള അപേക്ഷ നിരസിച്ചതായി നുഹ് പോലീസ് സൂപ്രണ്ട് നരേന്ദർ ബിജാർനിയ സ്ഥിരീകരിച്ചു. യാത്ര നടന്നാൽ ക്രമസമാധാനം തകരാറിലാകുമെന്ന ആശങ്ക, ലോക്കൽ പൊലീസും രഹസ്യാന്വേഷണ ഏജൻസികളും പ്രകടിപ്പിച്ചതാണ് സംഘാടകർക്ക് അനുമതി നിഷേധിക്കുന്നതിന് പിന്നിലെ ഒരു കാരണം.

നേരത്തേ ഗോ രക്ഷക് ദൾ പ്രവർത്തകർ യാത്ര നടത്തിയതിന് പിന്നാലെ സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി സർക്കാർ, സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

വിവിധ എഫ്ഐആറുകളിലായി 260 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 28 ന് യാത്ര നടത്തുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചിരുന്നു.

More Stories from this section

family-dental
witywide