ചന്ദ്രനിൽ പ്രകമ്പനം; നിർണായക കണ്ടെത്തലുമായി ചന്ദ്രയാൻ 3

ബെംഗളൂരു: ചന്ദ്രനിലെ ചലനങ്ങൾ സംബന്ധിച്ച നിർണായക വെളിപ്പെടുത്തലുമായി ചന്ദ്രയാൻ 3. ചന്ദ്രനിലെ പ്രകമ്പനം ചന്ദ്രയാനിലെ പേലോഡായ ഇൻസ്ട്രുമെന്റ് ഫോർ ദി ലൂണാർ സീസ്മിക് ആക്ടിവിറ്റി – ഇൽസ രേഖപ്പെടുത്തിയതായി ഐ എസ് ആർ ഒ അറിയിച്ചു. ചന്ദ്രോപരിതലത്തിൽ നീങ്ങുന്ന റോവറിന്റെയും മറ്റു പേലോഡുകളുടെയും ചലനമാണ് ഇൽസ രേഖപ്പെടുത്തിയത്.

ഓഗസ്റ്റ് 26നാണ് ചന്ദ്രോപരിതലത്തിലെ പ്രകമ്പനം പേലോഡ് രേഖപ്പെടുത്തിയത്. ഇത് സ്വാഭാവികമായ ചലനമാണെന്നാണ് കരുതുന്നതെന്നും ഇതിന് കാരണമായത് എന്താണ് എന്നത് സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്നും ഐ എസ് ആർ ഒ എക്സ് പോസ്റ്റിൽ അറിയിച്ചു.

സ്വാഭാവിക ഭൂകമ്പങ്ങൾ, ആഘാതങ്ങൾ, കൃത്രിമ സംഭവങ്ങൾ എന്നിവയാൽ ഉണ്ടാകുന്ന ഭൂചലനങ്ങൾ അളക്കുക എന്നതാണ് ഇൽസയുടെ പ്രാഥമിക ലക്ഷ്യമെന്നും ഐ എസ് ആർ ഒ വ്യക്തമാക്കി.

More Stories from this section

family-dental
witywide