‘ലീല എന്ന സിനിമ കണ്ടിട്ടുണ്ടോ? മുത്തുച്ചിപ്പി എന്ന ബുക്ക് വായിച്ചിട്ടുണ്ടോ? അതും ഇതും തമ്മില്‍ എന്താണ് വ്യത്യാസം?’; രഞ്ജിത്തിനെതിരെ വിനായകൻ

സംവിധായകൻ രഞ്ജിത്തിനെ രൂക്ഷമായി വിമർശിച്ച് വിനായകൻ. രഞ്ജിത് സംവിധാനം ചെയ്ത ലീല എന്ന സിനിമ വെറും മുത്തുച്ചിപ്പി ലെവൽ ആണെന്നും എഴുത്തുകാരന്റെയും സംവിധായകന്റെയും മനസിലുള്ള ഭീകരതയാണ് ഇത്തരം സൃഷ്ടികളിലൂടെ പുറത്ത് വരുന്നതെന്നും വിനായകൻ പറഞ്ഞു.

“ഞാനീ പുള്ളിയെ ഒക്കെ നേരത്തെ തുടച്ചു കളഞ്ഞതാണ്, ലീല എന്നൊരു സിനിമ കണ്ടിട്ടുണ്ടോ?മുത്തുച്ചിപ്പി എന്നൊരു ബുക്ക് വായിച്ചിട്ടുണ്ടോ? അതും ഇതും തമ്മിലെന്താ വ്യത്യാസം? ഇതാണോ ഭയങ്കര ക്രിയേറ്റിവിറ്റി. നിങ്ങൾ  ആനയെ തൊട്ടിട്ടുണ്ടോ, അതിന്റെ തുമ്പികയ്യിൽ കിടത്തി ഒരു പെണ്ണിനെ ഭോഗിക്കുക എന്ന് പറഞ്ഞാൽ ഇവന്മാർ എന്തൊരു ഭീകരന്മാരാണെന്ന് ആലോചിച്ചു നോക്കിയേ… ഇവന്റെയൊക്കെ മനസിലെ ട്രിപ്പ് ആണിത്. എന്നിട്ട് ഇതിന് അവാർഡും കൊടുക്കുന്നു. അത്രയും മോശപ്പെട്ടവനല്ല വിനായകൻ. ഇങ്ങനെയുള്ള ആൾക്കാരെ പൊളിച്ചുകളയണം, ഇവന്മാരാണ് സമൂഹത്തിന്റെ വേസ്റ്റ്. പേര് പറയാൻ പറ്റാതോണ്ട് ഞാൻ പറയാത്തതാ, പുള്ളിക്ക് ഞാൻ വെച്ചിട്ടുണ്ട്. അത് ഞാൻ പിന്നെ കൊടുക്കും.” വിനായകൻ പറഞ്ഞു.

ഇത്തരത്തിലുള്ള ആളുകളെയാണ് സമൂഹം  എഴുത്തുകാരെന്നും സാഹിത്യകാരന്മാരെന്നും പറഞ്ഞ് ലേബൽ കൊടുക്കുന്നതെന്നും വിനായകൻ പറഞ്ഞു. സംസ്ഥാന അവാർഡുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ഇടപെടലിനെ പറ്റി ചോദിച്ചപ്പോഴാണ്  രഞ്ജിത്തിന്റെ സിനിമയായ ലീലയെ പറ്റി വിനായകൻ പറഞ്ഞത്.