
വാഷിങ്ടൺ: വിപിൻ രാജ് ഫൊക്കാനയുടെ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. അമേരിക്കയിലെയും കാനഡയിലെയും ഫൊക്കാന പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചാണ് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് വിപിൻ രാജ് അറിയിച്ചു.
ഫൊക്കാനയിൽ യുവ പ്രതിനിധിയായി പ്രവർത്തനം ആരംഭിച്ച വിപിൻ, ഡി.സി. റീജണല്‍ വൈസ് പ്രസിഡന്റ്, നാഷണൽ കമ്മിറ്റി മെമ്പര്‍, ബോർഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ അസ്സോസിയേറ്റ് ട്രഷറർ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇതോടൊപ്പം അമേരിക്കയിലെ വിവിധ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സാന്നിധ്യമായ വിപിന്‍ രാജ് വാഷിംഗ്ടണ്‍ ഡിസി യിലെ മറ്റ് മലയാളി സംഘടനകളായ കെ.സി.എസ്, കൈരളി, മാം എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാരിലന്റ് ഡി.സി.കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ‘കില്ലാഡിസ്’ സ്‌പോര്‍ട്‌സ് ക്ലബിന്റെ സ്ഥാപക അംഗം കൂടിയാണ് വിപിന്‍ രാജ്.
വാഷിംഗ്ടണിലുള്ള സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ സെക്രട്ടറിയായും വിപിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കമ്പ്യൂട്ടര്‍ ഇന്‍ഫോ ടെക് ബിരുദദാരിയായ വിപന്‍, റ്റി. ഡി ബാങ്കിൽ മോര്‍ട്ട്ഗേജ് ലോൺ ഓഫീസറായി ജോലി ചെയ്യുകയാണ്. . മൈക്രോ ബയോളജിസ്‌റ്റായ സുജു സാമുവലാണ് ഭാര്യ. മക്കള്‍: സനരാജ്, ഇഷാന്‍രാജ്.
ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ വലിയൊരു നിരതന്നെയാണ് മത്സര രംഗത്തേക്ക് എത്താന്‍ പോകുന്നത്. ഫൊക്കാനയിലെ തലമുറ മാറ്റത്തിന്റെ സൂചനകൂടിയാണ് ഇത്.















