സച്ചിൻ്റെ റെക്കോർഡ് മറികടന്ന് കോഹ്ലി മാജിക്

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്ലി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് ഇന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സ്വന്തം പേരിലാക്കിയത്. 2003-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കുറിച്ച 673 റണ്‍സ് എന്ന റെക്കോഡാണ് കോഹ്ലി മറികടന്നത്.

മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തിന്റെ 34-ാം ഓവറിലായിരുന്നു കോഹ്ലി ഈ നേട്ടം കുറിച്ചത്. ഗ്ലെന്‍ ഫിലിപ്‌സ് എറിഞ്ഞ മൂന്നാം പന്തില്‍ ബാക്ക്‌വേഡ് സ്‌ക്വയര്‍ ലെഗ്ഗിലേക്ക് തട്ടിയിട്ട് സിംഗിള്‍ നേടിയാണ് കോഹ്ലി അപൂര്‍വ നേട്ടത്തിലെത്തിയത്. 2003-ല്‍ സച്ചിന്‍ 11 മത്സരങ്ങളില്‍ നിന്നാണ് 673 റണ്‍സ് കുറിച്ചതെങ്കില്‍ കോഹ്ലി ഇക്കുറി 10 മത്സരങ്ങളില്‍ നിന്നാണ് അത് മറികടന്നത്.

ഈ ലോകകപ്പില്‍ കോഹ്ലി തകര്‍പ്പന്‍ ഫോമിലാണ്. ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ നിന്ന് ആറ് അര്‍ധസെഞ്ചുറികളും രണ്ടു സെഞ്ചുറികളും നേടിയ കോഹ്ലിയാണ് ലോകകപ്പിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനും.

Virat Kohli breaks Sachin Tendulkar’s record for most runs in an ODI World Cup

More Stories from this section

family-dental
witywide