അമേരിക്ക നേരിടുന്ന സുരക്ഷാ ഭീഷണി ഉയര്‍ത്തിക്കാട്ടി വിവേക് രാമസ്വാമി, അയേണ്‍ ഡോം പ്രതിരോധ സംവിധാനം അമേരിക്ക സ്വന്തമാക്കണം

ന്യൂയോര്‍ക്: ഇസ്രായേല്‍-ഹമാസ് പോരാട്ടം തുടരുകയാണ്. ഇസ്രായിലിന് നേരെ ഹമാസ് തൊടുക്കുന്ന റോക്കറ്റുകളൊക്കെ റഡാല്‍ കണ്ണുകള്‍ നിയന്ത്രിക്കുന്ന അയേണ്‍ ഡോം പ്രതിരോധ സംവിധാനത്തിലൂടെ ഇസ്രായേല്‍ നശിപ്പിക്കുകയാണ്. ഇത്തരമൊരു പ്രതിരോധ സംവിധാനം ആഗോളതലത്തില്‍ സുരക്ഷ ഭീഷണികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ അമേരിക്കും അത്യാവശ്യമാണെന്ന് വിവേക് രാമസ്വാമി അഭിപ്രായപ്പെടുന്നു. അമേരിക്കയുടെ ആഭ്യന്തര സ്വുരക്ഷക്ക് ഇതൊരുപോലൊരു സംവിധാനം ഇല്ലാതെ മുന്നോട്ടുപോകാന്‍ ആകില്ല എന്നും യു.എസ്.പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരരംഗത്തുള്ള വിവേക് രാമസ്വാമി ചൂണ്ടിക്കാട്ടുന്നു. 

മിസൈല്‍ രംഗത്ത് റഷ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഹൈപ്പര്‍ സോണിക് മിസൈല്‍ ശേഷിയില്‍ അമേരിക്കയെക്കാള്‍ എത്രയോ മുന്നിലാണ് റഷ്യയുടെ ഇടം. ഹൈപ്പര്‍ സോണിക് മിസൈലുകള്‍ക്ക് അമേരിക്കയെ തന്നെ ലക്ഷ്യം വെക്കാന്‍ സാധിക്കും. അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഇത് ഉയര്‍ത്തുന്നത്. അതിനാല്‍ ഇസ്രായേല്‍ മാതൃകയിലുള്ള അയേണ്‍ ഡോം അമേരിക്കക്ക് അത്യാവശ്യമാണ്. 

റോക്കറ്റ് ആക്രമണങ്ങള്‍ റഡാര്‍ നിരീക്ഷണത്തിലൂടെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് തിരിച്ചടിക്കുന്ന പ്രത്യേക സംവിധാനമാണ് അയേണ്‍ ഡോം. മിസൈലുകളും റോക്കറ്റുകളുമൊക്കെ നിലംതൊടുന്നതിന് മുമ്പേ നശിപ്പിച്ചിരിക്കും. പറന്നുവരുന്ന റോക്കറ്റുകളെയും ഷെല്ലുകളെയും അതിന്റെ ലക്ഷ്യം കൃത്ത്യമായി മനസ്സിലാക്കി തുരുതുരേ മിസൈലുകള്‍ തൊടുത്ത് അയേണ്‍ ഡോം നിഷ്പ്രഭമാക്കും. കനത്ത പ്രഹരശേഷിയുള്ള അയേണ്‍ ഡോം പോലുള്ള ഒരു പ്രതിരോധ സംവിധാനം ഇല്ലാത്തത്ത് അമേരിക്കയെ സംബന്ധിച്ച് വലിയൊരു കുറവാണെന്നും വിവേക് രാമസ്വാമി ചൂണ്ടിക്കാട്ടുന്നു.

അയേണ്‍ ഡോമിനെ ഉരുക്ക് താഴികക്കുടം എന്നാണ് മലയാളത്തില്‍ പറയുക. 2006ലെ യുദ്ധത്തില്‍ ഇസ്രായേല്‍ ഈ പ്രതിരോധ സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴും ഉപയോഗിക്കുന്നു. ഇസ്രായേലിലെ ജനങ്ങലെ രക്ഷിക്കാനുള്ള ശക്തമായ പ്രതിരോധ സംവിധാനമായി അയേണ്‍ ഡോം പേരെടുത്തുകഴിഞ്ഞു. ഒരുപാട് ആയുധങ്ങള്‍ കോര്‍ത്തിണക്കിയുള്ള പ്രതിരോധ ശൃംഖലയാണ് അയേണ്‍ ഡോം. ഗാസയില്‍ നിന്ന് ഹമാസ് ആക്രമണം ഉണ്ടാകുന്നത് പ്രതിരോധിക്കാന്‍ ആ മേഖലയില്‍ ഇസ്രായേല്‍ ഇപ്പോള്‍ ഈ ആയുധശൃംഖല സ്ഥാപിച്ചിട്ടുണ്ട്. അമേരിക്കയിലെ വാശിയേറിയ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ ഇത്തരം നിലപാടുകളിലൂടെ വ്യത്യസ്ഥനാവുകയാണ് വിവേക് രാമസ്വാമി.

Vivek Ramaswamy raised the demand that America should acquire the Iron Dome defence system

More Stories from this section

family-dental
witywide