റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ കാണാതായി

റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ്റെ കടുത്ത വിമർശകനായ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ ജയിലിൽ നിന്ന്കാണാതായി. കിഴക്കൻ മോസ്കോയിലെ അതീവ സുരക്ഷാ ജയിലിൽ പാർപ്പിച്ചിരുന്ന നവൽനി ജയിലിൽ ഇല്ലെന്ന് ജയിലധികൃതർ അറിയിച്ചു. ആറു ദിവസമായി നവൽനിയുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചു.

അദ്ദേഹത്തെ എവിടേക്കാണ് മാറ്റിയത് എന്ന് പറയാൻ ജയിൽ അധികൃതർ തയാറായില്ല എന്ന് നവൽനിയുടെ വക്താവ് എക്സിൽ കുറിച്ചു. പുട്ടിൻ്റെ കടുത്ത വിമർശകനായ നവൽനിക്ക് ഓഗസ്റ്റിൽ 19 വർഷത്തേക്കു കൂടി ജയിൽ ശിക്ഷ നീട്ടിയിരുന്നു. തീവ്രവാദ കുറ്റം ആരോപിച്ച് ഇദ്ദേഹത്തിന്റെ 3 അഭിഭാഷകരേയും അറസ്റ്റ് ചെയ്തിരുന്നു.

റഷ്യൻ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ നവൽനിയുടെ ശബ്ദം പുറത്തു കേൾക്കാതിരിക്കാനുള്ള പുടിൻ്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ തിരോധാനം എന്ന് നവൽനി പക്ഷക്കാർ ആരോപിക്കുന്നു.

Vladimir Putin’s main political opponent Alexei Navalny missing

More Stories from this section

family-dental
witywide