പുതുപ്പള്ളിയില്‍ പോള്‍ ചെയ്ത് 73 ശതമാനം വോട്ട്, പോളിങ് ശതമാനം കുറഞ്ഞു

സ്വന്തം ലേഖകന്‍

കോട്ടയം: പുതുപ്പളളിയിൽ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ ആകെ പോള്‍ ചെയ്തത് 73 ശതമാനം വോട്ട്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 74. 84 ശതമാനമായിരുന്നു പോളിങ്. വോട്ട‍ർമാരുടെ നീണ്ട നിര കാരണം ചില ബൂത്തുകളിൽ പോളിങ് വൈകിയിരുന്നു. പോളിങ് അവസാനിച്ച ശേഷവും വരിയിൽ നിന്ന എല്ലാവർക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഒരുക്കിയിരുന്നു. പക്ഷെ നിരവധി പേര്‍ക്ക് വോട്ടുചെയ്യാനായില്ല എന്ന പരാതിയുണ്ട്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ തന്നെ ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. പോളിങ് 80 ശതമാനത്തിന് അടുത്തുവരെ എത്താനുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് കിട്ടിയ വോട്ടിലേക്ക് പോലും എത്താന്‍ സാധിക്കാത്തത് എന്തിന്റെ സൂചനയാണ് എന്ന സസ്പെന്‍സ് വെള്ളിയാഴ്ചവരെ തുടരും.

എട്ട് പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഇതിൽ 12,8624 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 64,538 സ്ത്രീകളും 64,084 പുരുഷന്മാരും രണ്ട് ട്രാൻസ്ജെൻഡറുമടക്കമുള്ളവരാണ് വിധിയെഴുതിയത്. അരനൂറ്റാണ്ട് കാലം പുതുപ്പളളിയെ നയിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നുളള ഉപതിരഞ്ഞെടുപ്പിൽ പുതുപ്പളളിയെ ഇനി ആര് നയിക്കണമെന്നത് കാത്തിരുന്ന് കാണാം.

വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ദി ഫോര്‍ത്ത് പുറത്തുവിട്ട അഭിപ്രായ സര്‍വ്വെ പ്രകാരം 70 ശതമാനത്തിന് മുകളില്‍ വോട്ട് പോള്‍ ചെയ്യുകയാണെങ്കില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 60,000ത്തിന് അടുത്ത് എത്തും. അതേസമയം അഭിപ്രായ സര്‍വ്വെകള്‍ തള്ളുകയാണ് എല്‍.ഡി.എഫ്. ഇത്തവണ പുതുപ്പള്ളിയില്‍ ചര്‍ച്ചയായത് വികസനമാണെന്നാണ് എല്‍.ഡി.എഫ് വാദം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയ്ക് സി തോമസിന് വലിയ പിന്തുണ പുതുപ്പള്ളിയില്‍ കിട്ടിയതിന്റെ ലക്ഷണങ്ങള്‍ വോട്ട് ശതമാനത്തില്‍ ഉണ്ടെന്നും ഇടതുപക്ഷം വാദിക്കുന്നു.

എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് മണർകാട് ഗവ എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. ഇത്തവണ പല ബൂത്തുകളിലും തുടക്കം മുതല്‍ തന്നെ നീണ്ട നിര രൂപപ്പെട്ടിരുന്നു. കനത്ത മഴയുണ്ടായിട്ടും പുതുപ്പളളിക്കാർ പോളിങ് ബൂത്തിലേക്ക് എത്താൻ മടികാണിച്ചില്ല.

Voter turnout in Pudupally has decreased

More Stories from this section

dental-431-x-127
witywide