പുതുപ്പള്ളിയില്‍ പോളിംഗ് 71.68 ശതമാനം, പലര്‍ക്കും വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന് പരാതി

കോട്ടയം: പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ 71 ശതമാനത്തിന് മുകളിലാണ് പോളിംഗ്. പോളിംഗ് ശതമാനം കൂടാനുള്ള സാധ്യതയുണ്ട്. വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും പോളിംഗ് ബൂത്തുകളില്‍ നീണ്ട നിരയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021ലെ തെരഞ്ഞെടുപ്പില്‍ 74 ശതമാനത്തിന് മുകളില്‍ വോട്ട് പോള്‍ ചെയ്തിരുന്നു. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ പോളിംഗ് ശതമാനം അതിനും മുകളിലേക്ക് പോകുമെന്നാണ് സൂചന.

മഴ കനത്തിട്ടും പുതുപ്പളളിക്കാർ പോളിങ് ബൂത്തിലേക്ക് എത്താൻ മടികാണിച്ചില്ല. അരനൂറ്റാണ്ട് കാലം പുതുപ്പളളിയെ നയിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെതുടർന്നുളള ഉപതിരഞ്ഞെടുപ്പിൽ പുതുപ്പളളിയെ ഇനി ആര് നയിക്കണമെന്നത് സംബന്ധിച്ച് പുതുപ്പളളിക്കാർക്ക് വ്യക്തമായ ബോധ്യമുണ്ടെന്നാണ് പോളിങ് നിരക്കുകൾ സൂചിപ്പിക്കുന്നത്. അതിനിടെ, വോട്ടെടുപ്പ് മന്ദഗതിയിലാണ് എന്ന് യുഡിഎഫ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പല ബൂത്തുകളിലു‍ം വോട്ട് ചെയ്യാനാകാതെ നിരവധിപേര്‍ തിരിച്ചുപോയി എന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പരാതി. അവര്‍ക്ക് വോട്ടുചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയും നല്‍കിയിട്ടുണ്ട്.

കൂടിയ പോളിംഗ് നടന്ന ബൂത്തുകള്‍ ഏതൊക്കെ എന്ന് നോക്കാം

78- നമ്പര്‍ ബൂത്തില്‍ 77.83 ശതമാനം വോട്ട് പോള്‍ ചെയ്തു ( ജിഎച്ച്എസ്എസ് അരീപ്പറമ്പ് )

56- നമ്പര്‍ ബൂത്തില്‍ 77.59 ശതമാനം വോട്ട് പോള്‍ ചെയ്തു. (എന്‍എസ്എസ് കരയോഗം മടപ്പാട് )

126- നമ്പര്‍ ബൂത്തില്‍ 76.46 ശതനാനം വോട്ട് ( ജോര്‍ജിയന്‍ പബ്ലിക് സ്കൂള്‍) – ഈ ബൂത്തിലെ വോട്ടറായിരുന്നു ഉമ്മന്‍ചാണ്ടി

ഉച്ചയോടെ തന്നെ പോളിങ് 50 ശതമാനം പിന്നിട്ടിരുന്നു. കഴിഞ്ഞ പ്രാവശ്യത്തെക്കാൾ നാല് ശതമാനം കുടുതലായിരുന്നു പോളിങ്. പുതുപ്പളളി, മണാർക്കാട്, അയർക്കുന്നം, പാമ്പാടി മേഖലകളിൽ പതിനൊന്നരയോടെ മഴ കനത്തുവെങ്കിലും അരമണിക്കൂറോടെ മഴ ഒഴിഞ്ഞതും ആളുകൾ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയ്ക്കാണ് മണ്ഡജലം സാക്ഷ്യംവഹിച്ചത്.

Voting percentage is above 71 in Pudupally

More Stories from this section

family-dental
witywide