യൂട്യൂബില്‍ പത്തുലക്ഷം ഫോളോവേഴ്‌സ് വേണം ; ആഗ്രഹം സഫലമായപ്പോള്‍ ആ ബാലന്‍ ഗാസയുടെ മണ്ണിലുറങ്ങിയിരുന്നു…

പതിമൂന്നു വയസുള്ള ആ കുട്ടി വ്‌ളോഗറിന്റെ ഏറ്റവും വലിയ ആഗ്രഹം അവന് യൂട്യൂബിലെ തന്റെ ചാനലില്‍ 10 ലക്ഷം ഫോളോവേഴ്‌സ് വേണം എന്നായിരുന്നു. ഗാസയിലെ 13-കാരനായ അവ്‌നി എല്‍ഡസ് എന്ന കുട്ടിയാണ് തന്റെ യൂട്യൂബ് ചാനലില്‍ 10 ലക്ഷം ഫോളോവേഴ്‌സിനെ എത്തിക്കാനായി ശ്രമിച്ചത്. പക്ഷേ ആഗ്രഹം സാധിക്കും മുമ്പ് ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അവ്‌നി എല്‍ഡസിന് ജീവന്‍ നഷ്ടമായിരുന്നു. അവന്‍ അവശേഷിപ്പിച്ചു പോയ ആഗ്രഹമാകട്ടെ പലരുടേയും മനസിലേക്ക് കയറിക്കൂടി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, കമ്പ്യൂട്ടറുകളോടും ഗെയിമിംഗിനോടും പേരുകേട്ട എല്‍ഡസ് തന്റെ ചാനലിനെ 1,000 വരിക്കാരില്‍ എത്തിക്കാന്‍ സഹായിച്ചതിന് ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും തന്റെ ആത്യന്തിക ലക്ഷ്യം വിശദീകരിക്കുകയും ചെയ്തു. ‘ഞാന്‍ ഗാസയില്‍ നിന്നുള്ള പലസ്തീനിയായ അവ്‌നി എല്‍ഡസ് ആണ്. എനിക്ക് 12 വയസ്സായി, ‘ഈ ചാനലിന്റെ ലക്ഷ്യം 100,000 സബ്സ്‌ക്രൈബര്‍മാരില്‍ എത്തുക എന്നതാണ്. കൂടാതെ 500,000, പിന്നെ 1 ദശലക്ഷം, കൂടാതെ – നിങ്ങളുടെ പിന്തുണയും സ്‌നേഹവും കൊണ്ട് 10 ദശലക്ഷം വരിക്കാരില്‍ എത്തിച്ചേരുക.- എല്‍ഡസ് വീഡിയോയില്‍ പറഞ്ഞു

മരണത്തിലേക്ക് വഴുതിപ്പോകും മുമ്പ് അവസാനത്തെ വീഡിയോയില്‍ തന്റെ 1,000 സബ്സ്‌ക്രൈബര്‍മാരോട് ‘സമാധാനം’ എന്ന് പറഞ്ഞുകൊണ്ടാണ് എല്‍ഡസ് വിടപറഞ്ഞത്. ഇനിയൊരിക്കലും തിരികെയെത്താതെയുള്ള അവന്റെ ആ യാത്രപറച്ചിലില്‍ ഉള്ളുപൊള്ളിയവര്‍ പിന്നീടങ്ങോട്ട് തീവ്ര പരിശ്രമത്തിലായിരുന്നു. ഒടുവില്‍ എല്‍ഡസിന്റെ ആഗ്രഹം സഫലമാക്കുക തന്നെ ചെയ്തു. പത്തുലക്ഷം എന്നത് പിന്നീടും മുന്നോട്ടുപോയി. ഇപ്പോഴത് 1.49 ദശലക്ഷത്തിലേക്കാണ് എത്തിയത്. ഈ സന്തോഷത്തിന് ഉടമയാവേണ്ട എല്‍ഡിനാകട്ടെ ഒന്നുമറിയാതെ മണ്ണിലുറങ്ങുകയാണ്.

More Stories from this section

family-dental
witywide