
തിരുവനന്തപുരം: മലയാളിക്ക് ഒന്നിനു പിന്നാലെ മറ്റൊന്നായി ഇരുട്ടടികൾ. വൈദ്യുതി ചാർജ് കൂട്ടിയതിനു പിന്നാലെ വെള്ളത്തിൻ്റെ ചാർജും കൂട്ടാൻ തീരുമാനം. ആകെ ആശ്വാസം ഏപ്രിൽ ഒന്നിനു മാത്രമേ അത് നിലവിൽ വരൂ എന്നതാണ്. അടിസ്ഥാന താരിഫിൽ 5 ശതമാനം വർധനയുണ്ടാകും. പ്രതിമാസ ബില്ലിൽ 3.50 മുതൽ 60 രൂപ വരെ വർധന ഉണ്ടാകും. വെള്ളത്തിൻ്റെ താരിഫ് വർധന സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാരിന് ശുപാർശ നൽകും.
കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥ പ്രകാരം 2021 ഏപ്രിൽ മുതൽ ചാർജ് വർധന നടപ്പിലാക്കിയിരുന്നു. ഈ വർഷം ഫെബ്രുവരി മുതൽ ലീറ്ററിന് ഒരു പൈസ വർധിച്ചിട്ടുണ്ട്. അടുത്ത വർഷവും ഇത് തുടരാനാണ് കേന്ദ്ര നിർദേശം.
നിരക്കു വർധിപ്പിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ല എന്ന് ജല അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഏതാണ്ട് 2685 കോടിയിലേറെ രൂപയുടെ അധിക ചെലവ് നിറവേറ്റാൻ കഴിയാത്ത സ്ഥിതിയാണ്.
water tariff expected to hike in Kerala












