യുഎസ് സ്വവർഗ്ഗ വിവാഹത്തെ അനുകൂലിക്കുന്നു; ഇന്ത്യയുടെ തുടർനടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

വാഷിങ്ടൺ: സ്വവർഗ ദമ്പതികൾക്ക് തുല്യ നിയമ പരിരക്ഷ നൽകുന്നതിനായി പ്രവർത്തിക്കാൻ അമേരിക്ക ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഇന്ത്യൻ സുപ്രീം കോടതി തള്ളിയ സാഹചര്യത്തിൽ ഇന്ത്യൻ ഗവൺമെന്റിന്റെ തുടർനടപടികൾ യുഎസ് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

സ്വവർഗ വിവാഹം നിയമവിധേയമാക്കാനുള്ള ഹർജി തള്ളിയ സുപ്രീം കോടതി തീരുമാനം പാർലമെന്റിന് വിടുകയായിരുന്നു,. ഈ വിഷയത്തിൽ നിയമനിർമ്മാണ സഭയാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു.

അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠമായ ഉത്തരവ് വലിയ എൽജിബിടിക്യു കമ്മ്യൂണിറ്റിക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്.

“അമേരിക്ക ആഗോളതലത്തിൽ വിവാഹ സമത്വത്തെ പിന്തുണയ്ക്കുന്നു,” യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. “കോടതി വിധിയെത്തുടർന്ന് ഈ വിഷയത്തിൽ സർക്കാരിൽ നിന്നുള്ള തുടർനടപടികളും സിവിൽ സമൂഹത്തിൽ നിന്നുള്ള പ്രതികരണങ്ങളും ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.”

“വിവാഹ സമത്വത്തിനും സംരക്ഷണത്തിനും വേണ്ടി ഞങ്ങൾ തുടർന്നും പിന്തുണ അറിയിക്കുകയും സ്വവർഗ ദമ്പതികൾക്ക് തുല്യ നിയമ പരിരക്ഷ നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ സർക്കാരിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും,” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു.

More Stories from this section

family-dental
witywide