
കൊല്ലം ഓയൂരിൽ നിന്ന് ആറു വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ ഇപ്പോഴും കാണാമറയത്ത് തുടരുന്നു. കേരളം മുഴുവൻ അരിച്ചുപെറുക്കിയ പൊലീസിൻ്റെ കൺമുന്നിലൂടെയാണ് ആ കുറ്റവാളികൾ കൂളായി കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നത്. വിളിപ്പാടകലെ പൊലീസ് നിൽക്കെയാണ് സംഭവം. പൊലീസ് ഇത്രയധികം ഊർജിതമായിട്ടും പഴുതടച്ച അന്വേഷണം നടത്താൻ കഴിയാത്തത് എന്തുകൊണ്ടാണ് .
കൊച്ചി കളമശേരി കൺവൻഷൻ സെൻ്ററിൽ സ്ഫോടനം നടന്നിട്ട് ആ പ്രതി തന്നെ പോയി പൊലീസിനോട് എന്നെ അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞ ശേഷമാണ് പൊലീസിന് കാര്യം മനസ്സിലാകുന്നത്. ഒരാൾ മാസങ്ങളായി ഇരുന്ന് ബോബ് നിർമിക്കുന്നത് പൊലീസിന് അറിയാൻ കഴിയാത്ത് എന്തുകൊണ്ടാണ് ?
ഏതു കുറ്റകൃത്യമെടുത്താലും അതിനൊരു വ്യാജ നമ്പർപ്ളേറ്റ് വാഹനം കാണും. ഇത്രവലിയ എഐ ക്യാമറ സംവിധാനങ്ങളുണ്ടായിട്ടും സൈബർ സെല്ലുണ്ടായിട്ടും വ്യാജന്മാർ പെരുകുന്നത് കണ്ടെത്താനാകത്തത് എന്തുകൊണ്ടാണ്.നാട്ടിൽ ഇലയനങ്ങിയാൽ പോലും അറിഞ്ഞിരുന്ന പൊലീസ് ഇപ്പോൾ എവിടെപ്പോയി എവിടെയാണ് വീഴ്ച പറ്റുന്നത്?
പഴുതടയ്ക്കാനാവാതെ പൊലീസ്
തട്ടിക്കൊണ്ടുപോയ അബിഗേലിനായി പൊലീസ് ഊർജിതമായി ഓടിനടന്നു. പക്ഷേ പഴുതുകൾ അടച്ചില്ല. പൊലീസിന് വീഴ്ച പറ്റിയത് എവിടെയാണ്? പ്രതികളുടെ നീക്കം വളരെ കൃത്യമായിരുന്നു. 1. അവർ സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിച്ചില്ല, 2. അവർ വ്യാജ നമ്പർ പ്ലേറ്റുള്ള വാഹനത്തിലാണ് കറങ്ങിയത്. 3. അവർ പൊലീസ് പരിശോധനയും സിസിടിവി ക്യാമറകളും ഒഴിവാക്കാൻ ഇടവഴികൾ തിരഞ്ഞെടുത്തു. . ഈ മൂന്നു നിക്കങ്ങളേയും മറികടക്കാൻ പൊലീസിന് ആയില്ല.
കുട്ടിയെ തട്ടിക്കൊണ്ടുപോയി 2 മണിക്കൂർ കഴിഞ്ഞ് പൊലീസ് ഉണർന്നു വന്നപ്പോഴേക്കും അവർ കുട്ടിയെ അവരുടെ സുരക്ഷിത താവളത്തിലെത്തിച്ചു. ആദ്യം വെള്ളക്കാറിൽ സഞ്ചരിച്ച അവർ പിന്നീട് ഓട്ടോയിലേക്ക് മാറിയപ്പോഴും വെള്ളക്കാറിനെ തേടി പൊലീസ് നടന്നു. പൊലീസ് അതിർത്തികളിൽ അടച്ചു പരിശോധന നടത്തുമ്പോൾ വൈകിട്ട് ഏഴരയോടെ പ്രതികൾ പാരിപ്പള്ളിയിലെ കിഴക്കനേല ഭാഗത്ത് സാധനം വാങ്ങാൻ എത്തി. അതായത് സംഭവം നടന്ന് മൂന്നു മണിക്കൂർ പിന്നിട്ടിട്ടും പ്രതികൾ റോഡിലുണ്ടായിരുന്നു.
വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ച സിസിടിവി പരിശോധിക്കാൻ തുടങ്ങിയത് രാത്രിയാണ്. എഐ ക്യാമറയുള്ള സ്ഥലങ്ങളിലൂടെ കാർ പോയിട്ടില്ല എന്നാണ് പൊലീസ് വാദം. എന്നിട്ടും ഒരു ഘട്ടത്തിൽ പൊലീസ് മുന്നോട്ടുപോകാനാകെ നിന്നു.
കാറിൻ്റേത് വ്യാജ നമ്പറാണ് എന്ന് തിരിച്ചറിയാൻ ഒരു രാത്രി കഴിയേണ്ടി വന്നു. 15ൽ അധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് നമ്പർ തിരിച്ചറിഞ്ഞത്. ആ നമ്പറിലുള്ള കാർ മലപ്പുറം എടവണ്ണ സ്വദേശിയുടേതാണ്. അയാൾ ആ ദിവസം വീടിന് പുറത്തു തന്നെ ഇറങ്ങിയിട്ടില്ല. പ്രതികൾ ഉപയോഗിച്ച തരം വെള്ളക്കാറുകറുകൾ കൊല്ലം ജില്ലയിൽ 3200 എണ്ണമുണ്ട്. അതെല്ലാം പരിശോധിച്ചു വരാൻ 4 ദിവസമെടുക്കും.
കാർ സിസിടിസിയിൽ അവസാനമായി കണ്ടെത് വൈകിട്ട് 5.30 നാണ് . അതിനു ശേഷം കാർ വിട്ട് ഓട്ടോറിക്ഷയിലായി പ്രതികളുടെ സഞ്ചാരം. കൊല്ലം നഗരപരിസരത്ത് ഏതോ വീട്ടിലായിരിക്കാം അവർ തങ്ങിയത് എന്നു വേണം കരുതാൻ. തിരക്കുള്ള നഗരപരിധിയിൽ നിന്ന് കുട്ടിയുമായി ആരും ശ്രദ്ധിക്കാതെ നടക്കാൻ പ്രതികൾക്കു കഴിഞ്ഞു.
പാളിയത് എവിടെ ?
1.കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം 5 മണിക്ക് അറിഞ്ഞിട്ടും മറ്റ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറാൻ വൈകി. 2.തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പർ വ്യാജമാണ് എന്ന് അറിയാൻ ഒരു രാത്രി കഴിയേണ്ടി വന്നു. 3.കുട്ടിയുടെ വീടിനു പരിസരത്തു നിന്നുള്ള മൊബൈൽ കോളുകളുടെ വിവരങ്ങൾ കിട്ടാനും ഒരു രാത്രി വൈകി. 4.തട്ടിക്കൊണ്ടു പോയവർ വാഹനം മാറ്റുമെന്ന് പൊലീസ് കരുതിയില്ല. 5.പണം ആവശ്യപ്പെട്ട് വിളിവന്നശേഷം ഇനി അത്തരത്തിലൊന്നുകൂടി വരുമെന്ന് പൊലീസ് കരുതിയില്ല. 6. കൊല്ലം നഗരത്തിൽ നിരവധി സിസിടിവികൾക്കു നടുവിലൂടെ ഒരു സ്ത്രീ കുട്ടിയെ ആശ്രാമത്ത് ഉപേക്ഷിച്ചിട്ട് പോയിട്ടും പൊലീസിന് പിടിക്കാനായില്ല.
Where is the prestigious Kerala Police and what is wrong with them















