സോഷ്യല്‍ മീഡിയയില്‍ ചൈനയെ പരിഹസിക്കുന്നത് നിര്‍ത്തണമെന്ന് യുഎസ് അംബാസിഡര്‍ക്ക് വൈറ്റ്ഹൗസ് നിര്‍ദേശം

വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയ വഴി ചൈനയേയും ചൈനീസ് പ്രസിഡന്റിനേയും വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും അവസാനിപ്പിക്കണമെന്ന് ജപ്പാനിലെ യുഎസ് അംബാസിഡര്‍ റാം ഇമ്മാനുവലിനോട് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. ചൈനയുമായി നിലനില്‍ക്കുന്ന മോശം ബന്ധം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇത്തരത്തിലുള്ള നടപടികള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നന്ന് ഇമ്മാനുവലിനെ നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചു. ചൈനീസ് പ്രസിഡൻ്റ് ഷീ ജിങ് പിങ്ങും യുഎസ് പ്രസിഡന്റ് ബൈഡനും ഒരു കൂടിക്കാഴ്ചയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് ഈ തീരുമാനം.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ചൈനീസ് വിദേശകാര്യ മന്ത്രിയെ കാണാതായിരുന്നു. ഈയിടെ അവിടുത്തെ പ്രതിരോധ മന്ത്രിയും അപ്രത്യക്ഷമായി. ഇതിനെ വിമര്‍ശിച്ചുകൊണ്ട് “#MysteryInBeijingBuilding.” എന്നഹാഷ്ടാഗില്‍ രണ്ടാഴ്ചയായി ഇമ്മാനുവല്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങളാണ് വിവാദമായത്.

ഷീയുടെ മന്ത്രസഭ അഗതാ ക്രിസ്റ്റിയുടെ നോവല്‍ പോലെ അസര്‍പ്പക കഥയാണ് … കാണാതായി, കാണാതായി ഒടുവില്‍ ആരും അവശേഷിക്കില്ല.. എന്ന് അര്‍ഥം വരുന്ന സന്ദേശങ്ങളാണ് ഇമ്മാനുവല്‍ കുറിച്ചത്. ചൈനയ്ക്ക് ഇതില്‍ നീരസമുണ്ട്. യുഎസിലെ ചൈനീസ് എംബസി എന്നാല്‍ ഇതില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.