വൈറ്റ് ലംഗ് ന്യുമോണിയ: ചൈനയില്‍ പ്രതിദിനം 7000 പേര്‍ ചികിത്സതേടുന്നു, ഇന്ത്യയും യു.കെയും അതീവ ജാഗ്രതയില്‍

ബീജിംഗ്: വൈറ്റ് ലംഗ് ന്യുമോണിയ എന്ന മാരകമായ ശ്വാസകോശ രോഗം ചൈനക്ക് പുറമെ അയല്‍രാജ്യമായ ഇന്ത്യയ്ക്ക് ഭീഷണിയാകുന്നു. കൂടാതെ യു.കെയും അതീവ ജാഗ്രതയിലാണ്.

കുട്ടികളെയാണ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. സാധാരണ രീതിയില്‍ ശ്വാസമെടുക്കാന്‍ തന്നെ ബുദ്ധിമുട്ടുകയാണ് കുട്ടികള്‍. പ്രതിദിനം 7000ത്തിലധികം രോഗികളാണ് ആശുപത്രി ചികിത്സ തേടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2019 അവസാനത്തിലും 2020 ന്റെ തുടക്കത്തിലും മാരകമായ കൊറോണ വൈറസ് ഒരു ആഗോള മഹാമാരിയായി മാറിയതിന് സമാനമായി വൈറസ് ചൈനയില്‍ നിന്ന് പടരുന്നത് തടയാനും മറ്റ് രാജ്യങ്ങളെ ബാധിക്കാതിരിക്കാനും അലേര്‍ട്ടുകള്‍ ലക്ഷ്യമിടുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വന്‍ കുതിച്ചുചാട്ടമാണ്‌ ശ്വാസകോശ സംബന്ധമായ ഈ അസുഖം നടത്തിക്കൊണ്ടിരിക്കുന്നത്. രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത – ഒരു ചുമ പോലും കാണിക്കാത്ത രോഗബാധിതരായ ധാരാളം ആളുകള്‍ ഉള്ളതിനാല്‍ ട്രാക്ക് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ചൈന കേന്ദ്രമാക്കി ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്ന ന്യുമോണിയ ലക്ഷണങ്ങളുള്ള രോഗം ബാധിച്ച കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇതൊരു പുതിയ രോഗമല്ലെന്നും അസാധാരണമായി ഇക്കാര്യത്തില്‍ ഒന്നുമില്ലെന്നുമാണ് ലോകാരോഗ്യ സംഘടനയോട് ചൈനീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയത്. നിലവില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതിനാല്‍ പനി പോലുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ ഭയപ്പെടാന്‍ തക്ക വസ്തുതകളൊന്നും ഇക്കാര്യത്തിലില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

More Stories from this section

family-dental
witywide