ഹമാസ് മാതൃകയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തും; ഭീഷണിയുമായി ഖലിസ്ഥാന്‍

ന്യൂഡല്‍ഹി: ഹമാസ് മാതൃകയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖലിസ്ഥാന്‍ ഭീകരസംഘടന. നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പത്വന്ത് സിങ് പന്നൂന്‍ ആണ് വീഡിയോ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഒരു പാഠം പഠിപ്പിക്കുമെന്നും നിജ്ജാറിന്റെ വധത്തിന് പകരം വീട്ടുമെന്നും സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ഗുര്‍പത്വന്ത് സിങ് പന്നൂനെ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

പഞ്ചാബിലെ സാഹചര്യങ്ങളും പലസ്തീനും ഇസ്രായേലും തമ്മിലുള്ള ദീര്‍ഘകാല സംഘര്‍ഷവും തമ്മില്‍ സമാനതകളുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ പഞ്ചാബിന് മേലുള്ള നിയന്ത്രണം തുടര്‍ന്നാല്‍ ഹമാസ് മോഡലില്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്നുമാണ് പന്നൂന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പഞ്ചാബില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്നും ഖലിസ്ഥാന്‍ എന്ന സ്വതന്ത്ര സിഖ് രാഷ്ട്രം സ്ഥാപിക്കണമെന്നും പന്നൂന്‍ ആവര്‍ത്തിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ആക്രമണം ഉണ്ടാകുമെന്നും ഗുര്‍പത്വന്ത് സിങ് വീഡിയോയില്‍ പറയുന്നു.

will-attack-in-india-like-hamas-khalistan-threat

More Stories from this section

family-dental
witywide