
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ 37കാരി പാര്‍ട്ണറായ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന് ഈസ്റ്റ് ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 37 കാരിയായ പോര്‍ട്ടിയ ഫിലിപ്സാണ് തന്റെ പങ്കാളിയായ 38കാരിയെ വെടിവെച്ചു കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ് പോലീസ് ദമ്പതികളുടെ വീട്ടിലെത്തിയപ്പോള്‍ ശരീരത്തില്‍ രക്തം പുരണ്ട നിലയില്‍ ഫിലിപ്‌സിനെ കാണുകയായിരുന്നു.
പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ അകത്തെ ബെഡ്‌റൂമില്‍ വെടിയേറ്റ് മരിച്ച നിലയില്‍ ഇവരുടെ പങ്കാളിയെ കണ്ടെത്തി. കിടപ്പുമുറിയില്‍ നിന്ന് തോക്ക് കണ്ടെടുത്തതായും ഫിലിപ്പിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു. വാക്കു തര്‍ക്കത്തെത്തുടര്‍ന്നാണ് പങ്കാളിക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ഫിലിപ്‌സ് പോലീസിനോട് പറഞ്ഞു.
വെടി വെച്ചതിനു ശേഷം പിന്നീട് പരിഭ്രമത്തിലായ ഫിലിപ്‌സ് പങ്കാളിയെ രക്ഷിക്കാന്‍ ശ്രമിക്കുകയും സഹായം അഭ്യര്‍ത്ഥിച്ച് ഫോണ്‍ വിളിക്കുകയും ചെയ്യുന്നതിനിടെയാണ് പോലീസ് സ്ഥലത്തെത്തുന്നത്. പക്ഷേ അപ്പോഴേക്കും വെടിയേറ്റ യുവതി മരിച്ചിരുന്നു. ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് കുറ്റം ചുമത്തി ഹാരിസ് കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി.










