
മിഷിഗണ്‍: പടിഞ്ഞാറന്‍ മിഷിഗണില്‍ ചാരിറ്റി റൈഡില്‍ പങ്കെടുക്കുകയായിരുന്ന രണ്ട് സൈക്കിള്‍ യാത്രക്കാര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സ്ത്രീക്ക് എഴുപത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് മിഷിഗണ്‍ കോടതി. അയോണിയ കൗണ്ടിയിലെ ജഡ്ജിയാണ് മാന്‍ഡി ബെന്‍ എന്ന സ്ത്രീക്ക് കേസില്‍ 35 വര്‍ഷം വീതമുള്ള രണ്ട് തടവ് ശിക്ഷ വിധിച്ചത്.
2022ലാണ് കേസിന് കാരണമായ സംഭവം നടന്നത്. മേക്ക്-എ-വിഷ് ഫൗണ്ടേഷനു വേണ്ടിയുള്ള മൂന്ന് ദിവസത്തെ ചാരിറ്റി റൈഡില്‍ പങ്കെടുക്കുകയായിരുന്ന സൈക്കിള്‍ യാത്രികരെയാണ് മാന്‍ഡി ബെന്‍ ഇടിച്ചിട്ടത്. ആന്‍ ആര്‍ബറിലെ എഡ്വേര്‍ഡ് എറിക്സണ്‍ (48), ബ്ലൂംഫീല്‍ഡ് ഹില്‍സിലെ മൈക്കല്‍ സല്‍ഹാനി (57) കൊല്ലപ്പെട്ടത്. സംഭവ സമയം മാന്‍ഡി ബെന്‍ മയക്കുമരുന്ന് കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഖേദം പ്രകടിപ്പിച്ച ബെന്‍ താന്‍ എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും ജീവിതത്തിലിതുവരെ താന്‍ ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാല്‍ ആ ഒരു നിമിഷം എല്ലാം മാറ്റിമറിച്ചുവെന്നും പറഞ്ഞു.
Woman gets 70 years in prison for killing two bicyclists in Michigan charity ride