‘സ്ത്രീക്ക് സ്വന്തമായി ഒരു മനസ്സുണ്ട്, തീരുമാനങ്ങളെടുക്കാന്‍ കഴിവുണ്ട്, അവര്‍ ആരുടേയും അടിമകളല്ല; വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: തീരുമാനങ്ങളെടുക്കാന്‍ സ്ത്രീകള്‍ക്ക് മറ്റാരേയും ആശ്രയിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. സ്ത്രീകള്‍ ആരുടേയും അടിമകളല്ലെന്നും അവര്‍ക്ക് സ്വന്തമായൊരു മനസ്സുണ്ടെന്നും തീരുമാനങ്ങളെടുക്കാന്‍ അവര്‍ക്കറിയാമെന്നും കോടതി വ്യക്തമാക്കി. അവരുടെ തീരുമാനങ്ങളെ വിലകുറച്ച് കാണരുതെന്നും ഹൈക്കോടതി പറഞ്ഞു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ ഡോക്ടര്‍ നല്‍കിയ വിവാഹമോചന ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

തന്റെ വിവാഹമോചന ഹര്‍ജി കൊട്ടാരക്കര കുടുംബക്കോടതിയില്‍ നിന്ന് തലശേരി കുടുംബക്കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിക്ക് പുറത്ത് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാവുന്നതേയുള്ളൂവെന്നും അമ്മയും അമ്മായിയമ്മയും പറയുന്നത് അനുസരിക്കാന്‍ ഹര്‍ജിക്കാരിയോട് കുടുംബക്കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും ഭര്‍ത്താവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയായിരുന്നു കോടതിയുടെ പരാമര്‍ശം.

രണ്ട് വാദങ്ങളും തള്ളിയ ഹൈക്കോടതി കുടുംബക്കോടതി നിര്‍ദേശം പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും പുതിയകാല ചിന്താഗതിയല്ലെന്നും പറഞ്ഞു. ഹര്‍ജിക്കാരിക്ക് സ്വന്തമായി ഒരു മനസുണ്ടെന്നും അവര്‍ കൂടി സമ്മതിക്കേണ്ടതുണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സ്ത്രീകള്‍ ആരുടേയും അടിമകളല്ലെന്നും അവര്‍ക്ക് സ്വന്തമായൊരു മനസ്സുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം കോടതി മാറ്റി നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തു.

More Stories from this section

family-dental
witywide